HomeKerala Assembly Election 2026തളിപ്പറമ്പിൽ യുഡിഎഫിന് തലവേദന; ടി.കെ. ഗോവിന്ദനെതിരെ കൊയ്യം ജനാർദ്ദനൻ വിമതനായി മത്സരിക്കും...

തളിപ്പറമ്പിൽ യുഡിഎഫിന് തലവേദന; ടി.കെ. ഗോവിന്ദനെതിരെ കൊയ്യം ജനാർദ്ദനൻ വിമതനായി മത്സരിക്കും | Taliparamba Election 2026

കണ്ണൂർ: തളിപ്പറമ്പ് നിയസഭാ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ടി.കെ. ഗോവിന്ദനെതിരെ കോൺഗ്രസിൽ പരസ്യമായ വിമത നീക്കം (Taliparamba Election 2026). കെപിസിസി അംഗം കൊയ്യം ജനാർദ്ദനൻ ശനിയാഴ്ച തളിപ്പറമ്പ് താലൂക്ക് ഓഫീസിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

സിപിഎമ്മിൽ നിന്ന് പുറത്തുവന്ന ഒരാളെ യുഡിഎഫ് സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്ന പ്രവർത്തകരുടെ വികാരം മാനിച്ചാണ് താൻ മത്സരിക്കുന്നതെന്ന് കൊയ്യം ജനാർദ്ദനൻ വ്യക്തമാക്കി.

ഒമ്പത് വർഷം യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായും പത്ത് വർഷം ഡിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച വ്യക്തിയാണ് കൊയ്യം ജനാർദ്ദനൻ. കൂടാതെ ചെങ്ങളായി ഗ്രാമപഞ്ചായത്തിലും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലും ജനപ്രതിനിധിയായിരുന്നിട്ടുണ്ട്.

ടി.കെ. ഗോവിന്ദനെതിരെ മത്സരിക്കുമെന്ന സൂചനയുമായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൻ മോഹനും രംഗത്തെത്തിയിട്ടുണ്ട്. സിപിഎം വിട്ടുവരുന്നവരെ കോൺഗ്രസ് സ്ഥാനാർത്ഥികളായി അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

വിമത നീക്കം ശക്തമായതോടെ നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. പത്രികാ സമർപ്പണത്തിന് ഇനി കുറഞ്ഞ സമയം മാത്രം ബാക്കിനിൽക്കെ യൂത്ത് കോൺഗ്രസ് നേതാക്കളെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.
മണ്ഡലത്തിലെ യുഡിഎഫ് വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ഈ വിമത നീക്കം കാരണമാകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. കൊയ്യം ജനാർദ്ദനൻ പത്രിക സമർപ്പിക്കുന്നതോടെ തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ സങ്കീർണ്ണമാകും.

Story Summary:
The UDF faces a major internal crisis in the Taliparamba constituency as senior Congress leader and KPCC member Koyyam Janardhanan decided to contest as a rebel candidate against T.K. Govindan, who has UDF backing. Janardhanan, a former DCC General Secretary, will file his nomination on Saturday, citing worker resentment against fielding a former CPM leader. Youth Congress District President Vijin Mohan also expressed dissatisfaction, adding to the tension as the UDF leadership attempts last-minute reconciliation.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...