പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം അനിവാര്യമാണെന്നും തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ താൻ ഒട്ടും വിയർക്കില്ലെന്നും മന്ത്രി വീണാ ജോർജ് (Veena George Aranmula). പത്തനംതിട്ട തന്റെ ജന്മനാടാണെന്നും നാട്ടുകാർ തന്നെ കരുതലോടെ ചേർത്തുപിടിക്കുന്നുണ്ടെന്നും വോട്ടർമാരിലേക്കിറങ്ങുമ്പോൾ വലിയ സന്തോഷമാണുള്ളതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം , സത്യപ്രതിജ്ഞ ചെയ്ത സമയം മുതൽ തന്നെ വ്യക്തിപരമായി വേട്ടയാടാൻ ശ്രമം നടന്നുവെന്ന് വീണാ ജോർജ് ആരോപിച്ചു. “ഏതൊക്കെ തരത്തിലാണ് എന്നെ ആക്രമിച്ചത്. കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തി. അവളുടെ മുഖം കറുപ്പിക്കുമെന്ന് പരസ്യമായി യൂത്ത് കോൺഗ്രസ് വെല്ലുവിളിച്ചു,” അവർ ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അവർ വ്യക്തമാക്കി.
ആറന്മുളയിൽ ഇത്രയധികം വികസനം നടന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. അതിന്റെ തുടർച്ചയ്ക്ക് എൽ.ഡി.എഫ് വിജയിക്കേണ്ടത് അനിവാര്യമാണ്.മണ്ഡലത്തിലെ എല്ലാവരുമായും വ്യക്തിപരമായ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ എളുപ്പത്തിൽ ജയിച്ചുകയറാൻ സാധിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
ഇതൊരു രാഷ്ട്രീയ പോരാട്ടമാണ്. ഇടതുമുന്നണിക്ക് ഈ തിരഞ്ഞെടുപ്പിൽ യാതൊരു ആശങ്കയുമില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് അവർ പെരുന്നാൾ ആശംസകളും നേർന്നു. ആറന്മുളയിൽ ഇത്തവണ വീണാ ജോർജും യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കിയും തമ്മിലുള്ള പോരാട്ടം അതീവ നിർണ്ണായകമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
Story Summary:
Minister Veena George expressed full confidence in winning the Aranmula constituency, stating that she doesn’t feel any pressure despite personal attacks and challenges from the opposition. Speaking to 24 News, she highlighted the unprecedented development in the constituency under her tenure and claimed that the people of Pathanamthitta, her birthplace, stand firmly with her. She also slammed Youth Congress for their allegedly derogatory remarks and attempts to trap her in false cases.

