കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു (Pinarayi Vijayan Assets). പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലം പ്രകാരം മുഖ്യമന്ത്രിയ്ക്കും ഭാര്യ കമലയ്ക്കുമായി ഒരുകോടി രൂപയിലധികം നിക്ഷേപമുണ്ട്. വ്യാഴാഴ്ച രാവിലെ 11-ഓടെ തലശ്ശേരി സബ് രജിസ്ട്രാർ ഓഫീസിലെത്തി വരണാധികാരി സച്ചിൻ കൃഷ്ണ മുമ്പാകെയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് 43.35 ലക്ഷം രൂപയുടെയും ഭാര്യ കമലയ്ക്ക് 60.58 ലക്ഷം രൂപയുടെയും നിക്ഷേപമുള്ളതായാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. പിണറായി വിജയന്റെ പേരിൽ 78 സെന്റ് ഭൂമിയാണുള്ളത്. ഭാര്യ കമലയുടെ പേരിൽ ഒഞ്ചിയത്ത് 17.5 സെന്റ് ഭൂമിയുണ്ട്. കമലയുടെ കൈവശം 10 പവൻ സ്വർണാഭരണങ്ങളുണ്ട്.ഇരുവർക്കും സാമ്പത്തിക ബാധ്യതകളോ കടങ്ങളോ ഇല്ലെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത്. എൽ.ഡി.എഫ് പ്രവർത്തകരുടെ വലിയൊരു നിര പത്രികാ സമർപ്പണ വേളയിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Story Summary:
Chief Minister Pinarayi Vijayan filed his nomination for the Dharmadom constituency today, declaring assets worth over ₹1 crore jointly with his wife, Kamala. According to the affidavit, Vijayan has deposits of ₹43.35 lakh, while his wife holds ₹60.58 lakh. The Chief Minister owns 78 cents of land, and his wife owns 17.5 cents in Onchiyam along with 10 sovereigns of gold. Both reported zero financial liabilities.

