Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKerala'രക്തസാക്ഷികളുടെ നേതാവിന് രക്തസാക്ഷികളെ വേദനിപ്പിക്കാനാകില്ല': K സുധാകരനെ പിന്തുണച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

‘രക്തസാക്ഷികളുടെ നേതാവിന് രക്തസാക്ഷികളെ വേദനിപ്പിക്കാനാകില്ല’: K സുധാകരനെ പിന്തുണച്ച് രാഹുൽ മാങ്കൂട്ടത്തിൽ | K Sudhakaran

🎙️ Latest Podcast

തിരുവനന്തപുരം: കണ്ണൂർ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് കെ. സുധാകരൻ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ. കണ്ണൂരിൽ സുധാകരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ അത് വലിയ ആഹ്ലാദത്തോടെ ഏറ്റെടുക്കുമെന്നും, അങ്ങനെയല്ലെങ്കിൽ പാർട്ടിയെ സുധാകരൻ തന്നെ നയിക്കണമെന്നും രാഹുൽ കുറിച്ചു.(A leader of martyrs cannot hurt martyrs, Rahul Mamkootathil on K Sudhakaran)

പദവികളേക്കാൾ വലുത് പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണെന്ന് രാഹുൽ ഓർമ്മിപ്പിച്ചു. കണ്ണൂരിൽ സുധാകരൻ സ്ഥാനാർത്ഥിയാകുന്നത് പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവന് തുല്യം അങ്ങയെ സ്നേഹിക്കുന്ന ഞങ്ങൾ കോൺഗ്രസ് പ്രവർത്തകരെ സങ്കടപ്പെടുത്തരുത് എന്ന് രാഹുൽ സുധാകരനോട് അഭ്യർത്ഥിച്ചു. സുധാകരനെതിരെ പ്രവർത്തിക്കേണ്ടി വരുന്ന ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ മാനസികാവസ്ഥ എത്രത്തോളം ദയനീയമായിരിക്കുമെന്ന് അദ്ദേഹം നേതൃത്വത്തെയും സുധാകരനെയും ഒരുപോലെ ഓർമ്മിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.