Description
Digital Voice of Kerala
Wednesday, March 18, 2026

Digital Voice of Kerala
HomeKerala'കണ്ണേ കരളേ കെ എസേ, അല്ലറ ചില്ലറ നേതാവല്ല': കണ്ണൂരിൽ K...

‘കണ്ണേ കരളേ കെ എസേ, അല്ലറ ചില്ലറ നേതാവല്ല’: കണ്ണൂരിൽ K സുധാകരനായി പന്തംകൊളുത്തി പ്രകടനവുമായി അണികൾ | K Sudhakaran

🎙️ Latest Podcast

കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് എംപിമാരെ ഒഴിവാക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തിനെതിരെ കണ്ണൂരിൽ കെ. സുധാകരൻ അനുകൂലികളുടെ പരസ്യ പ്രതിഷേധം. കെ. സുധാകരന് നിയമസഭാ സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി കണ്ണൂർ ഡിസിസി ഓഫീസിന് പരിസരത്ത് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി.(Not a small leader, Protests in Kannur for K Sudhakaran)

‘കണ്ണേ കരളേ കെഎസേ’, ‘അല്ലറ ചില്ലറ നേതാവല്ല ഇതാണ് നമ്മുടെ നേതാവ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. സുധാകരനെ മത്സരരംഗത്തുനിന്ന് മാറ്റുന്നത് പാർട്ടിയെ തകർക്കുമെന്നാണ് അണികളുടെ വാദം.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിലും സുധാകരൻ അനുകൂല ഫ്ലക്സുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെയുള്ള ഭാഗങ്ങളിൽ സണ്ണി ജോസഫിന്റെ പ്രചാരണ ബോർഡുകൾക്ക് മുന്നിലായാണ് സുധാകരനെ പിന്തുണച്ചുള്ള ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും എന്നാണ് ഫ്ലക്സുകളിലെ പ്രധാന മുന്നറിയിപ്പ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.