മലപ്പുറം: താനൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രചാരണ രംഗത്തിറങ്ങാതെ മന്ത്രി വി. അബ്ദുറഹ്മാൻ. അതൃപ്തിയാണ് മന്ത്രിയുടെ വിട്ടുനിൽക്കലിന് പിന്നിലെന്ന് സൂചനയുണ്ടെങ്കിലും, ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം മാറിനിൽക്കുന്നതെന്നാണ് സിപിഎം നൽകുന്ന വിശദീകരണം.(Minister V Abdurahiman not campaigning despite being declared as a candidate)
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിരുന്നു. എന്നാൽ താനൂരിൽ പ്രചാരണ പ്രവർത്തനങ്ങൾ ഇതുവരെ സജീവമായിട്ടില്ല. കേരളത്തിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
മെയ് 4-നായിരിക്കും വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക. കേരളത്തിനൊപ്പം അസമിലും പുതുച്ചേരിയിലും ഏപ്രിൽ 9-ന് തന്നെയാണ് വോട്ടെടുപ്പ്. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നാണ് പോളിംഗ് നിശ്ചയിച്ചിരിക്കുന്നത്.

