HomeKeralaG സുധാകരനെതിരായ CPM റാലി: 500 പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു |...

G സുധാകരനെതിരായ CPM റാലി: 500 പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു | G Sudhakaran

-ആലപ്പുഴ: പാർട്ടി വിട്ട മുതിർന്ന നേതാവ് ജി. സുധാകരനെതിരെ സി.പി.എം. സംഘടിപ്പിച്ച ബഹുജന പ്രകടനത്തിന് പൊലീസിന്റെ പൂട്ട്. അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഉൾപ്പെടെ പ്രകടനം നടത്തിയ 500 സി.പി.എം. പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊതുവഴിയിൽ ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.(CPM rally against G Sudhakaran, Police register case against 500 activists)

ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് പാർട്ടി ശക്തിപ്രകടനത്തിനായി ബഹുജന റാലി സംഘടിപ്പിച്ചത്. എന്നാൽ ഈ റാലിയെ പരിഹസിച്ചുകൊണ്ടാണ് ജി. സുധാകരൻ രംഗത്തെത്തിയത്. തനിക്കെതിരെ സംഘടിപ്പിച്ച റാലിയിൽ ആളെ കൂട്ടാൻ സി.പി.എമ്മിന് സാധിച്ചില്ലെന്ന് സുധാകരൻ വിമർശിച്ചു.

പാർട്ടിയുടെ ഔദ്യോഗിക പരിപാടിയായിട്ടും ജനപങ്കാളിത്തം കുറഞ്ഞത് തന്നോടുള്ള ജനങ്ങളുടെ താല്പര്യം കാരണമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുധാകരനെപ്പോലൊരു നേതാവ് പാർട്ടി വിടുന്നത് ആലപ്പുഴ ജില്ലയിൽ സി.പി.എമ്മിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

WhatsApp Channel Banner

Latest updates

പൊതിച്ചോറ് വിവാദം കൊടുമ്പിരിക്കൊള്ളുന്നു: കടുത്ത നിലപാടിൽ മന്ത്രി K...

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രി പരിസരങ്ങളിൽ നടത്തുന്ന പൊതിച്ചോറ് വിതരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ സ്വഭാവമുള്ള സൗജന്യ ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ നേതാക്കൾ...

‘ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്, സർക്കാരിന്...

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ മുൻ പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ദീർഘകാല വൈദ്യുതി കരാർ കഴിഞ്ഞ ഇടതുസർക്കാർ റദ്ദാക്കിയതാണ് നിലവിലെ ഗുരുതരമായ പ്രതിസന്ധിക്ക്...

അഭിജീത് ദിപ്കെയ്ക്ക് നേരെയുള്ള മഷി പ്രയോഗം: ആക്രമണം നടത്തിയത്...

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം നടത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 1.20-ഓടെയായിരുന്നു സംഭവം. കാലാവസ്ഥാ...

‘മൗനം അംഗീകരിക്കാനാവില്ല’: രാമക്ഷേത്ര സംഭാവന വിവാദത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച്...

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ വൻ ക്രമക്കേടും മോഷണവും നടന്നെന്ന ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും. സംഭാവന...

ആശുപത്രികളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ല: പൊതിച്ചോറ് വിതരണത്തിനെതിരെ കടുത്ത...

പത്തനംതിട്ട: സർക്കാർ ആശുപത്രി പരിസരങ്ങളിൽ നടത്തുന്ന പൊതിച്ചോറ് വിതരണത്തിനെതിരെ വീണ്ടും കടുത്ത നിലപാടുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആശുപത്രികൾക്ക് ഉള്ളിൽ യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനവും അനുവദിക്കില്ലെന്നും അത് തടയുമെന്നും മന്ത്രി വ്യക്തമാക്കി.(Health...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...