Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKerala Assembly Election 2026തൊടുപുഴയിൽ തലമുറമാറ്റം: PJ ജോസഫ് മത്സരത്തിനില്ല; അപു ജോൺ ജോസഫ് സ്ഥാനാർത്ഥിയാകും...

തൊടുപുഴയിൽ തലമുറമാറ്റം: PJ ജോസഫ് മത്സരത്തിനില്ല; അപു ജോൺ ജോസഫ് സ്ഥാനാർത്ഥിയാകും | PJ Joseph

🎙️ Latest Podcast

ഇടുക്കി: കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തനായ പി.ജെ. ജോസഫ് മത്സരരംഗത്ത് നിന്ന് പിന്മാറുന്നു. അദ്ദേഹം പ്രതിനിധീകരിക്കുന്ന തൊടുപുഴ മണ്ഡലത്തിൽ മകൻ അപു ജോൺ ജോസഫിനെ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി തീരുമാനം. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി പട്ടിക ഇന്ന് വൈകിട്ടോടെ ഔദ്യോഗികമായി പ്രഖ്യാപിക്കും.(PJ Joseph will ot contest, Apu John Joseph will be the candidate)

മണ്ഡലത്തിൽ അപു ജോൺ ജോസഫിനെ നേരത്തെ തന്നെ സജീവമാക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കടുത്തുരുത്തിയിൽ മോൻസ് ജോസഫ് തന്നെ വീണ്ടും ജനവിധി തേടുമ്പോൾ, ചങ്ങനാശ്ശേരിയിൽ യുവനേതാവായ വിനു ജോബിനെയാണ് പാർട്ടി രംഗത്തിറക്കുന്നത്. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടന്റെ തിരിച്ചുവരവ് മണ്ഡലത്തിൽ ആവേശം കൂട്ടിയിട്ടുണ്ട്.

കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരു യുഗത്തിന്റെ മാറ്റത്തിനാണ് തൊടുപുഴ സാക്ഷ്യം വഹിക്കുന്നത്. പി.ജെ. ജോസഫിനെപ്പോലൊരു മുതിർന്ന നേതാവ് മത്സരരംഗത്തില്ലാത്തത് യുഡിഎഫ് പ്രചാരണത്തിന് ഏതുതരത്തിലുള്ള സ്വാധീനം ചെലുത്തുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.