കണ്ണൂർ: തളിപ്പറമ്പിൽ ഇത്തവണ ഇടതുമുന്നണി സ്ഥാനാർത്ഥി പി.കെ. ശ്യാമളക്കെതിരെ പാർട്ടിയിൽ പരസ്യമായ വിമത നീക്കമെന്ന് സൂചന. ടി.കെ. ഗോവിന്ദൻ സ്വതന്ത്രനായി മത്സരരംഗത്തിറങ്ങാൻ ഒരുങ്ങുന്നതായാണ് വിവരം.(Assembly elections, Will there be a rebel move against PK Shyamala)
പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ ജില്ലാ കമ്മിറ്റി യോഗത്തിൽ തന്നെ വിയോജിപ്പുകൾ ഉയർന്നിരുന്നു. പ്രാദേശിക പ്രവർത്തകരുടെ വലിയൊരു വിഭാഗം ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കുന്നുണ്ട്. ഇത് വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കുമെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം.
എം.വി. ഗോവിന്ദൻ കഴിഞ്ഞ തവണ 22,689 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ, പാർട്ടിക്കുള്ളിലെ ഈ ഭിന്നത ഇടതുമുന്നണിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

