തിരുവനന്തപുരം: കടുത്ത തർക്കങ്ങൾക്കൊടുവിൽ തിരുവനന്തപുരം സെൻട്രൽ സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് വിട്ടുനൽകാൻ യുഡിഎഫ് തീരുമാനിച്ചു. സി.പി. ജോൺ തന്നെയാകും ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. വി.എസ്. ശിവകുമാറിനെയും പ്രാദേശിക കോൺഗ്രസ് നേതൃത്വത്തെയും പിണക്കിയാണ് ഈ തീരുമാനമെടുത്തത്.(Assembly elections, CP John in Thiruvananthapuram Central seat)
തിരുവനന്തപുരം സെൻട്രൽ സീറ്റ് കോൺഗ്രസ് തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. പ്രാദേശിക നേതാക്കൾ യോഗം ചേർന്ന് തങ്ങളുടെ വിയോജിപ്പ് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
എന്നാൽ, സീറ്റ് വിട്ടുനൽകാൻ അന്തിമ തീരുമാനമെടുക്കുകയായിരുന്നു. സെൻട്രൽ സീറ്റ് നഷ്ടപ്പെട്ട വി.എസ്. ശിവകുമാറിനെ അരുവിക്കര മണ്ഡലത്തിലേക്ക് മാറ്റാനാണ് കോൺഗ്രസ് നിലവിൽ ആലോചിക്കുന്നത്.

