HomeEducationഏവിയേഷൻ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സിയാൽ അക്കാദമിയിൽ അപേക്ഷ ക്ഷണിച്ചു...

ഏവിയേഷൻ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സിയാൽ അക്കാദമിയിൽ അപേക്ഷ ക്ഷണിച്ചു | CIASL Academy courses

കൊച്ചി: സിയാലിന്റെ (CIAL) അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ (CIASL Academy courses) അക്കാദമി പുതിയ അധ്യയന വർഷത്തേക്കുള്ള വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുസാറ്റിന്റെ (CUSAT) അംഗീകാരമുള്ള പി.ജി ഡിപ്ലോമ, അഡ്വാൻസ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കാണ് ഇപ്പോൾ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ സർവകലാശാല അംഗീകൃത ഏവിയേഷൻ കോഴ്സുകൾ നൽകുന്ന ഏക സ്ഥാപനമാണിത്.

പ്രധാന കോഴ്സുകൾ:

  • പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ്: ദൈർഘ്യം ഒരു വർഷം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത.

  • അഡ്വാൻസ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫയർ ഫൈറ്റിങ്: സയൻസ് വിഷയത്തിൽ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. ഫിസിക്കൽ ടെസ്റ്റ് നിർബന്ധമാണ്.

  • എയർപോർട്ട് പാസഞ്ചർ സർവ്വീസ് മാനേജ്‌മെന്റ് (സർട്ടിഫിക്കറ്റ് കോഴ്‌സ്): ദൈർഘ്യം ആറു മാസം. ബിരുദമാണ് യോഗ്യത.

  • എയർപോർട്ട് റാംപ് സർവീസ് മാനേജ്‌മെന്റ് (സർട്ടിഫിക്കറ്റ് കോഴ്‌സ്): ദൈർഘ്യം ആറു മാസം. ബിരുദമാണ് യോഗ്യത.

പ്രത്യേകതകൾ: വിമാനത്താവള പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിഞ്ഞ് പഠിക്കാമെന്നതാണ് ഈ ക്യാമ്പസിന്റെ ഏറ്റവും വലിയ പ്രത്യേകത. വ്യക്തിത്വ വികസനം, സോഫ്റ്റ് സ്കിൽ, ആശയവിനിമയം എന്നിവയിൽ പ്രത്യേക പരിശീലനം നൽകും. ഓരോ കോഴ്സിനും 50 സീറ്റുകൾ വീതമാണുള്ളത്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA), എയർപോർട്സ് കൗൺസിൽ ഇന്റർനാഷണൽ എന്നിവയുടെ അംഗീകാരമുള്ള ഈ കോഴ്സുകൾക്ക് ആഗോളതലത്തിൽ തന്നെ വലിയ പ്രാധാന്യമുണ്ട്.

അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ളവർക്ക് https://academy.ciasl.aero/ എന്ന ഔദ്യോഗിക ലിങ്ക് വഴി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്:

  • ഫോൺ: 8848000901, 0484-2611785

  • ഇമെയിൽ: academy@ciasl.in

Story Summary:
CIASL Academy, a subsidiary of CIAL, has invited applications for various aviation courses for the upcoming academic year. The courses, affiliated with CUSAT, include PG Diploma in Aviation Management, Advanced Diploma in Aircraft Rescue and Fire Fighting, and Certificate courses in Airport Passenger and Ramp Service Management. Eligibility ranges from Plus Two Science to Graduation. Each course has 50 seats, and interested candidates can apply through the official academy website.

WhatsApp Channel Banner

Latest updates

ജമ്മു കശ്മീരിൽ പ്രളയവും ഉരുൾപൊട്ടലും: പൂഞ്ച്-രജൗരി മേഖലയിൽ 11...

ജമ്മു: ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും 11 പേർ മരിച്ചു. ഞായറാഴ്ച ഉണ്ടായ ദുരന്തത്തിൽ ഏഴ് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള സംയുക്ത രക്ഷാപ്രവർത്തനം...

വൈദ്യ പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട്...

ആലുവ: കളമശേരി പൊലീസ് അറസ്റ്റ് ചെയ്ത മോഷണക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. അസം സ്വദേശി അബ്ദുൽ അലി (24) ആണ് പൊലീസിനെ വെട്ടിച്ച് കടന്നത്. പുലർച്ചെ 2 മണിയോടെ വൈദ്യപരിശോധനയ്ക്കായി...

TMC വിമതർക്ക് പ്രത്യേക സീറ്റ് നൽകിയതിൽ പ്രതിഷേധം: പാർലമെന്റ്...

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച നടന്ന സർവ്വകക്ഷി യോഗത്തിൽ നാടകീയ രംഗങ്ങൾ. തൃണമൂൽ കോൺഗ്രസ് വിട്ട് 'നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ' രൂപീകരിച്ച 20 വിമത എം.പിമാർക്ക് ലോക്‌സഭാ...

‘വിശപ്പിൽ ഞങ്ങൾ രാഷ്ട്രീയം കലർത്താറില്ല’: പൊതിച്ചോറ് വിതരണം തുടരുമെന്ന്...

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണപ്പൊതി വിതരണം അവസാനിപ്പിക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം പ്രതിഷേധാർഹവും മനുഷ്യത്വരഹിതവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സർക്കാർ സംവിധാനം വഴി തുടർച്ചയായും വിശ്വസനീയമായും...

ഉറങ്ങിക്കിടന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചുകീറി തെരുവ്...

മലപ്പുറം: ഒതുക്കുങ്ങലിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ ക്രൂരമായി കടിച്ചു കീറി. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം ഉണ്ടായത്.(Stray Dog attack, Malappuram...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...