ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്കിലുള്ള പ്രശസ്തമായ എസ്.സി.ബി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വൻ തീപ്പിടിത്തത്തിൽ 10 രോഗികൾ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി മോഹൻ ചരൺ മാജി മരണവിവരം സ്ഥിരീകരിച്ചു.(Massive fire breaks out at Odisha Medical College Hospital, 10 patients die tragically)
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലാണ് അപകടമുണ്ടായത്. പുലർച്ചെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ രോഗികളെ മാറ്റാൻ ശ്രമിച്ചെങ്കിലും പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് മരണങ്ങൾ സംഭവിച്ചത്.
ഐ.സി.യു.വിലെ എയർ കണ്ടിഷനിങ് സംവിധാനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒഡിഷ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

