This Content Is Only For Subscribers
മനുഷ്യമാംസം കടിച്ചുകീറി രക്തം കുടിക്കുന്ന യക്ഷിയുടെ കഥ ആരെയും പേടിപ്പെടുത്തുന്നതാണ്. ഈ യക്ഷി കഥകളിൽ പലതും കെട്ടുകഥകളായിരിക്കാം, എന്നാൽ ഈ കഥകളെ വെല്ലുന്ന ഒരു ചരിത്രമുണ്ട്. നിത്യയൗവ്വനത്തിനുവേണ്ടി കന്യകമാരുടെ മാംസം ഭക്ഷിച്ചും രക്തം കുടിച്ചും ആനന്ദം കണ്ടെത്തിയ ലേഡി ബത്തോറി. (Elizabeth Báthory)
മനുഷ്യ ശരീരം വെട്ടിനുറുക്കി പാചകം ചെയ്തു കഴിക്കുന്നു, ഇരകളുടെ രക്തം വൈൻ എന്ന പോലെ ആസ്വദിച്ചു കുടിക്കുന്നു. ഇങ്ങനെയൊക്കെ ആർക്കെങ്കിലും ചെയ്യുവാൻ സാധിക്കുമോ? അതുമൊരു സ്ത്രീക്ക്? സാധിക്കും, ഒരു സ്ത്രീക്ക് എത്രവലിയ ഹീനകൃത്യം ചെയ്യുവാൻ സാധിക്കും എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ലേഡി ബത്തോറി. ലോകം കണ്ട ഏറ്റവും നിഷ്ഠൂരമായ സീരിയൽ കില്ലർ എന്ന കുപ്രസിദ്ധിയിൽ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച സ്ത്രീയാണ് ലേഡി ബത്തോറി. യുവത്വത്തിനായി 600 ൽ അധികം കന്യകമാരെ കൊന്ന് അവരുടെ മാംസം ഭക്ഷിച്ചും, രക്തം കുടിച്ചും രക്തത്തിൽ നീരാട്ടുനടത്തിയ കൊടുംക്രൂരതയുടെ പര്യായം ലേഡി ബത്തോറി എന്ന എലിസബത്ത് ബത്തോറി. ആരെയും പേടിപ്പെടുത്തുന്ന പ്രേത കഥകളേക്കാൾ ഭയാനകമാണ് എലിസബത്ത് ബത്തോറിയുടെ ജീവിതം. ലോകജനതയെ തന്നെ ഭീതിയിൽ ആഴ്ത്തിയ ബ്രാം സ്റ്റോക്കറിൻ്റെ ഡ്രാക്കുള എന്ന നോവലിൻ്റെ രചനക്ക് പ്രചോദനമായതും ലേഡി ബത്തോറിയുടെ ജീവിതം തന്നെയാണ്.
ബ്ലഡ് കൗണ്ടസ്, ബ്ലഡി ഡ്രാക്കുള, ലേഡി ഡ്രാക്കുള എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ബത്തോറിക്ക്. ഹംഗറിയിലെ രാജകുടുംബത്തിൽ ജോർജ് ബത്തോറിയുടേയും അന്ന സാത്തറിൻ്റെയും മകളായി 1560 ആയിരുന്നു ബത്തോറിയുടെ ജനനം. വളരെ ചെറുപ്പത്തിൽ തന്നെ ലാറ്റിൻ, ജർമ്മൻ, ഹംഗേറിയൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്നു ബത്തോറി. 1575 മെയ് 8 ന് ഹംഗേറിയൻ പട്ടാളത്തിലെ ഒരുന്നത ഉദ്ധ്യോഗസ്ഥനായിരുന്ന ഫെറൻക് നഡാസ്ഡിയുമായി ബത്തോറി വിവാഹിതയായി. ബാല്യത്തിൽ നിന്നും കുടുംബജീവിതത്തിലേക്ക് 15ാം വയസ്സിലാണ് ബത്തോറി പ്രവേശിക്കുന്നത്.
ഭർത്താവിന്റെ കുടുംബം തൻ്റെ കുടുംബത്തിൻ്റെ അത്രയും സമ്പന്നരല്ലാത്തതുകൊണ്ട് ബത്തോറി തൻ്റെ പേര് മാറ്റുവാൻ മുതിർന്നില്ല. 1578 ൽ ഒട്ടോമൻ സാമ്രാജ്യത്വത്തിനെതിരെയുള്ള യുദ്ധത്തിൽ ഹംഗേറിയൻ പടയുടെ തലവനായി നഡാസ്ഡി നിയമിതനായി. ഇതോടെ ഭർത്താവിന്റെ സ്വത്തുവകകൾ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വം ബത്തോറിക്കായി. ബത്തോറി തൻ്റെ ചുമതലകൾ വളരെ കൃത്യമായി തന്നെ കൈകാര്യം ചെയ്തു. അധികം വൈകാതെ തന്നെ ബത്തോറിയെ അകാല വാർദ്ധക്യം പിടികൂടി. സമയത്തിന് മുൻപ് തേടിയെത്തിയ വാർദ്ധക്യം ബത്തോറിയിൽ ശാരീരികമായും മാനസികമായും തളർത്തിയിരുന്നു. ഭർത്താവിനെ തൃപ്തിപ്പെടുത്തുവാൻ തന്നെ കൊണ്ട് കഴിയില്ല എന്ന ചിന്ത അവരിൽ വർധിച്ചു വന്നു. എന്നാൽ 1603 ല്‍ നഡാസ്ഡി മരണപ്പെട്ടു. അതോടെ 28 വര്‍ഷത്തെ ബത്തോറിയുടെ ദാമ്പത്യ ജീവിതം അവസാനിച്ചു.
ഭർത്താവിൻ്റെ മരണശേഷം ആകെ ബത്തോറി തളർന്നു പോയിരുന്നു. എന്നാൽ ഓരോ ദിവസം കടന്നു പോകുമ്പോഴും ജീവിതത്തോടുള്ള ആസക്തി അവരിൽ അധികരിച്ചിരുന്നു. സൗന്ദര്യമുണ്ടെങ്കിൽ പണവും പ്രതാപവും എളുപ്പത്തിൽ തന്നെ നേടുവാൻ കഴിയുമെന്ന് അവർ വിശ്വസിച്ചിരുന്നു. ഒരു ദിവസം വേലക്കാരിയുടെ ശരീരം മുറിഞ്ഞ് അൽപ്പം രക്തം ബത്തോറിയുടെ ശരീരത്തിൽ വീഴുന്നു. എന്നാൽ അടുത്ത ദിവസം ആ രക്തം വീണ ഭാഗം ചെറുപ്പമായത് പോലെ തോന്നി. ബത്തോറിയുടെ ഉള്ളിൽ ചെറിയൊരു തോന്നൽ, ജിജ്ഞാസയും ഉത്കണ്ഠയും സഹിക്കുവാൻ കഴിയാതെ ഒരു പണ്ഡിതനെ പോയ് കാണുന്നു.
ബത്തോറിയിലെ കൊടുംകുറ്റവാളി ആ പണ്ഡിതന്മാരുടെ പ്രകോപനത്തിൽ ഉണർന്നു. അകാലത്തിൽ നഷ്ട്മായ യൗവ്വനം തിരികെ വീണ്ടെടുക്കുവാൻ ബത്തോറി സ്വീകരിച്ച മാർഗ്ഗമായിരുന്നു പിന്നീട് മനസാക്ഷിയെ തന്നെ നടുക്കിയത്. കന്യകമാരുടെ രക്തം പുരണ്ടാൽ നിത്യ യൗവ്വനം നേടുവാൻ കഴിയുമെന്ന ഉപേദശം അവൾക്ക് നേടിക്കൊടുത്തത് കൊടുംകുറ്റവാളി എന്ന മുദ്രയാണ്.ബത്തോറി തൻ്റെ ആൾ ബലം കൊണ്ട് ദേശത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്നു. പെൺകുട്ടികളെ കൊലപ്പെടുത്തിയതിന് ശേഷം അവരുടെ രക്തം കുടിച്ചും, മാംസം തിന്നും അവർ ആനന്ദം കണ്ടെത്തി. മാംസം പച്ചയ്ക്കും വേവിച്ചും ഭക്ഷിക്കുമായിരുന്നു ഇവർ. ഇവരുടെ മറ്റൊരു ഭ്രാന്ത് ഇരകളുടെ രക്തത്തിൽ കുളിക്കുകയെന്നതായിരുന്നു.
ഏകദേശം ആറ് വർഷത്തോളം ഈ നരഹത്യ തുടർന്നെങ്കിലും അവരുടെ ശരീരത്തിൽ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായില്ല. താഴ്ന്ന വിഭാഗത്തിൽ നിന്ന് പെൺകുട്ടികളെ തിരഞ്ഞെടുത്തതുകൊണ്ടാകാം ഒരു മാറ്റവും സംഭവിക്കാത്തത് എന്ന് അവർ കരുതി. അപ്പോൾ പിന്നെ വേട്ടയുടെ അടുത്ത ഇരയെ തേടുക എന്നതായി അവരുടെ ലക്ഷ്യം. രാജകുടുംബങ്ങളിൽ അവിഹിത ബന്ധത്തിലുണ്ടായ കുട്ടികളെ വളര്‍ത്തിക്കോളാം എന്ന് പറഞ്ഞ് അവര്‍ ഏറ്റെടുത്തു. ഇത് തന്നെയാണ് ബത്തോറിയുടെ
കെണിയായതും.
അങ്ങനെ ബത്തോറിക്ക് വളർത്തുവാൻ നൽകിയ നിരവധി കുഞ്ഞുങ്ങളെ കാണാതെ ആകുന്നു. കുട്ടികൾ എവിടെ പോയി എന്ന് ആർക്കും തന്നെ അറിയില്ലായിരുന്നു. രാജകുടുംബത്തിലെ അംഗമായതു കൊണ്ട് തന്നെ ആരും അവരെ ചോദ്യം ചെയ്യുവാൻ മുതിർന്നില്ല. എന്നാൽ ജനങ്ങൾക്കിടയിൽ അത് വലിയ തോതിൽ ചർച്ചാ വിഷയം തന്നെയായി.ഒരു ദിവസം ക്രൂരതയുടെ സകല കഥകളും പുറത്തുവരുന്നത്, പതിവുപോലെ രക്തം കുടിച്ചു കഴിഞ്ഞ രണ്ട് മൃതദേഹങ്ങള്‍ ഇവര്‍ അകത്ത് നിന്നും പുറത്തെറിഞ്ഞു. ഈ മൃതദേഹം ചെന്ന് വീണത് കുട്ടികളെ അന്വേഷിച്ചെത്തിയ നാട്ടുകാരുടെ മുന്നിലായിരുന്നു. ബത്തോറിയുടെ കൊലയുടെ കഥയറിഞ്ഞ ജനം ആകെ ഇളകി. കൊട്ടാരം തല്ലി തകർത്തു, ബത്തോറിയുടെ കൂട്ടാളികളെ ജനം ജീവനോടെ കത്തിച്ചു. എന്നാൽ വിവരം അറിഞ്ഞ സൈന്യം വന്നെങ്കിലും ഇവര്‍ രാജകുടുംബമായത് കൊണ്ട് അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല.വിവരമറിഞ്ഞ അന്നത്തെ ഹംഗേറിയന്‍ രാജാവ് മത്തേയിസ് രണ്ടാമന് ബത്തോറിയുടെ എല്ലാ ആനുകൂല്യവും ഒഴിവാക്കി അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.
അങ്ങനെ 1610 ൽ ഇവരുടെ ക്രൂരതയ്ക്ക് വിരാമമായി. രാജകുടുംബാംഗമായതിനാല്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട ഇവര്‍ക്ക് പരോളില്ലാത്ത ജീവിതാവസാനം വരെയുള്ള തടവാണ് ശിക്ഷയായി കിട്ടിയത്. 1614ല്‍ 21ന് തടവറയില്‍ വച്ച് തന്നെ ബത്തോറി മരണപ്പെട്ടു. 1614 നവംബർ 25-ന് സെജ്റ്റെയിലെ പള്ളിയിൽ ബത്തോറിയെ അടക്കം ചെയ്തു. ജനരോക്ഷത്തെ തുടര്‍ന്ന് അവിടെ നിന്ന് നീക്കം ചെയ്ത് ബത്തോറിയുടെ ജന്മനാടായ എക്സെഡിലേക്ക് മാറ്റി.ബത്തോറിയുടെ മരണ ശേഷം, ഏകദേശം നൂറ് വർഷത്തോളം ബത്തോറിയുടെ പേരുപോലും പറയുന്നത് ഹംഗറിയില്‍ നിരോധിച്ചിരുന്നു. മരണ ശേഷവും ബത്തോറി ഒരു പേടിസ്വപ്നം പോലെ ഹംഗേറിയന്‍ തെരുവുകളിൽ അലയുന്നുണ്ടാകാം.
Summary
Elizabeth Báthory was a powerful 16th-century Hungarian noblewoman who became infamously known as the “Blood Countess” due to accusations of torturing and murdering hundreds of young women. While legends claim she bathed in the blood of virgins to preserve her youth, many modern historians argue these stories were politically motivated fabrications used to seize her vast wealth.

