Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaമാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചു; 70-കാരന് 20 വർഷം കഠിനതടവ് |...

മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചു; 70-കാരന് 20 വർഷം കഠിനതടവ് | Neyyattinkara court verdict rape case

🎙️ Latest Podcast

തിരുവനന്തപുരം: മാനസിക വൈകല്യമുള്ള യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു (Neyyattinkara court verdict rape case). അതിയന്നൂർ രാമപുരം സ്വദേശി വിജയൻ (70) എന്ന ‘കോട വിജയനെ’യാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി-1 ജഡ്ജി കെ.എം. സുജ ശിക്ഷിച്ചത്.

അതിജീവിതയുടെ അമ്മ തന്റെ മൂത്ത മകളെ ചികിത്സയ്ക്കായി ഊളമ്പാറ മാനസിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയ സമയത്താണ് സംഭവം നടന്നത്.വീടിന് സമീപം മരം മുറിച്ചുകൊണ്ടിരുന്ന പ്രതി, വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കി അകത്തുകയറി മാനസിക വൈകല്യമുള്ള ഇളയ മകളെ പീഡിപ്പിക്കുകയായിരുന്നു.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്, അഡ്വ. വി.ആർ. മായാദേവി എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
നെയ്യാറ്റിൻകര എസ്.എച്ച്.ഒ ആയിരുന്ന ജി. സന്തോഷ് കുമാറാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രതി ഒടുക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.

Story Summary: A 70-year-old man named Vijayan was sentenced to 20 years of rigorous imprisonment and a ₹1 lakh fine for raping a mentally challenged woman in Neyyattinkara in 2013. The fast-track POSCO court in Neyyattinkara delivered the verdict, noting that the accused took advantage of the victim’s isolation at home.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.