ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. Z+ കാറ്റഗറി സുരക്ഷയുള്ള അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചതായും അന്വേഷണം പ്രഖ്യാപിച്ചതായും ഫാറൂഖ് അബ്ദുള്ള അറിയിച്ചു.(Shooting incident against Farooq Abdullah, Central government announces inquiry)
കേസിലെ പ്രതിയായ കമൽജിത്ത് സിംഗ് ജാംവാളിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് ഫാറൂഖ് അബ്ദുള്ളയോട് കടുത്ത വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിന് പിന്നിൽ ഭീകര സംഘടനകൾക്ക് പങ്കുള്ളതായി സൂചനയില്ലെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ 20 വർഷമായി ഫാറൂഖ് അബ്ദുള്ളയെ വകവരുത്താൻ താൻ ലക്ഷ്യമിട്ടിരുന്നതായി പ്രതി പോലീസിന് മൊഴി നൽകി. സ്വന്തം ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് കമൽജിത്ത് വെടിയുതിർത്തത്. സംഭവസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു.

