Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaഎരുമപ്പെട്ടിയിൽ വയോധികയെ കടിച്ചു കൊന്ന തെരുവു നായയെ തല്ലിക്കൊന്നു: പേവിഷ ബാധയുണ്ടോ...

എരുമപ്പെട്ടിയിൽ വയോധികയെ കടിച്ചു കൊന്ന തെരുവു നായയെ തല്ലിക്കൊന്നു: പേവിഷ ബാധയുണ്ടോ എന്ന് പരിശോധിക്കും | Stray dog

🎙️ Latest Podcast

തൃശ്ശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ച് കൊന്ന  തെരുവുനായയെ തല്ലിക്കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതർ നിയോഗിച്ച വന്യജീവി സംരക്ഷകൻ അർധരാത്രിയോടെ നായയെ വലയിലാക്കിയെങ്കിലും നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊല്ലുകയായിരുന്നു. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ വിദഗ്ധ പരിശോധന നടത്തും.(Stray dog ​​that bit elderly woman beaten to death)

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. എരുമപ്പെട്ടി സ്വദേശിനി കാർത്യായനി (84) ആണ് തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. കിടപ്പിലായിരുന്ന കാർത്യായനിയുടെ മുഖമടക്കം ശരീരമാസകലം നായ കടിച്ചുകീറി വികൃതമാക്കിയിരുന്നു.

കൂടെയുണ്ടായിരുന്ന മകനായ ദേവദാസനും നായയുടെ കടിയേറ്റു. ഇവർക്ക് ഭക്ഷണവുമായി കാർത്യായനിയുടെ ഇളയ മകൻ മണി എത്തിയപ്പോഴാണ് ചോര തളംകെട്ടിയ നിലയിൽ മൃതദേഹം കണ്ടത്. കാർത്യായനിയെയും മകനെയും ആക്രമിച്ച ശേഷം പുറത്തിറങ്ങിയ നായ സമീപത്തുള്ള വീട്ടിൽ ജോലിക്ക് എത്തിയവരെയും ആക്രമിച്ചു. പരിക്കേറ്റ മൂന്ന് നാട്ടുകാരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുകയും ചെയ്തു.

സംഭവത്തെത്തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ നായയെ കണ്ടെത്താനായില്ല. തുടർന്ന് അധികൃതർ ഇടപെട്ട് വന്യജീവി സംരക്ഷകനെ എത്തിക്കുകയായിരുന്നു. അർധരാത്രിയോടെ നായയെ കുടുക്കിയെങ്കിലും ജനക്കൂട്ടം നായയെ തല്ലിക്കൊല്ലുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.