Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaLPG പ്രതിസന്ധി: ഹോട്ടലുകൾ അടച്ചു പൂട്ടലിൻ്റെ വക്കിലേയ്ക്ക്, വിദ്യാലയങ്ങളിൽ വിറകടുപ്പ് ഉപയോഗിക്കാൻ...

LPG പ്രതിസന്ധി: ഹോട്ടലുകൾ അടച്ചു പൂട്ടലിൻ്റെ വക്കിലേയ്ക്ക്, വിദ്യാലയങ്ങളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി | LPG

🎙️ Latest Podcast

കൊച്ചി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടൽ-റസ്റ്റോറന്റ് മേഖല കടുത്ത പ്രതിസന്ധിയിൽ. കേരളത്തിൽ മാത്രം ഇന്നലെയോടെ 20 ശതമാനം ഹോട്ടലുകൾ അടച്ചതായാണ് കണക്കുകൾ.(LPG crisis, Permission to use wood stoves in schools)

വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിതരണം തടസ്സപ്പെടില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴും വാണിജ്യ മേഖലയിലെ അനിശ്ചിതത്വം തുടരുകയാണ്. കേരളത്തിൽ ഗ്യാസ് ക്ഷാമം സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ ബാധിക്കാതിരിക്കാൻ അടിയന്തര നിർദ്ദേശം നൽകി.

സ്കൂളുകളിൽ പാചകത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി നൽകി. ചെലവാകുന്ന അധിക തുക സർക്കാർ വിദ്യാലയങ്ങൾക്ക് നൽകും. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഐ.ഒ.സി., ബി.പി.സി.എൽ, എച്ച്.പി.സി.എൽ കമ്പനികൾ ഏതാണ്ട് പൂർണ്ണമായും നിർത്തിവെച്ചു. ആശുപത്രികൾ പോലുള്ള അവശ്യ മേഖലകൾക്ക് മാത്രമാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.