Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeIran Israel Conflict'ചർച്ചകൾ തുടരും': ഇറാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ച് S ജയശങ്കർ | Iranian...

‘ചർച്ചകൾ തുടരും’: ഇറാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ച് S ജയശങ്കർ | Iranian Foreign Minister

🎙️ Latest Podcast

ന്യൂഡൽഹി: ഇറാൻ–ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെട്ട് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണിൽ സംസാരിച്ചു.(Discussions will continue, S Jaishankar speaks to Iranian Foreign Minister)

മേഖലയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ഇരുനേതാക്കളും വിശദമായ ചർച്ച നടത്തിയതായി ജയശങ്കർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ചർച്ചകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറമെ ഇതര രാഷ്ട്രങ്ങളും ഇറാനുമായി ആശയവിനിമയം നടത്തുന്നുണ്ട്.

തുർക്കി പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഇറാൻ നേതൃത്വവുമായി സംസാരിച്ചു. സൈനിക നീക്കങ്ങൾ അവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങണമെന്ന് തുർക്കി ആവശ്യപ്പെട്ടു. മേഖലയിലെ സുരക്ഷയും സാമ്പത്തിക താൽപ്പര്യങ്ങളും മുൻനിർത്തി സംയമനം പാലിക്കണമെന്നാണ് ഇന്ത്യയുടെ പക്ഷം. നയതന്ത്ര ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും ഇറാനെതിരെ കടുത്ത സൈനിക നീക്കത്തിന് തയാറെടുക്കുകയാണ് അമേരിക്ക.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.