This Content Is Only For Subscribers
2007, ഡിസംബർ 31, ബംഗളൂരിലെ കലാസിപാളയയിലെ ജ്വല്ലറിയിൽ തന്റെ സ്വർണ്ണാഭരണങ്ങൾ വിൽകുവാനായി ഒരു സ്ത്രീയെത്തുന്നു. എന്നാൽ പ്രഥമ ദൃഷ്ടിയിൽ തന്നെ ജ്വല്ലറി ഉടമയ്ക്ക് എന്തോ പന്തികേട് തോന്നുന്നു. ആ സ്ത്രീയ്ക്ക് ഏകദേശം നാൽപത് വയസ്സോളം പ്രായമുണ്ടായിരുന്നു, എന്നാൽ അവർ വിൽക്കുവാൻ കൊണ്ടു വന്നത് ചെറുപ്പകാരികളായ യുവതികൾ അണിയുന്ന ആഭരങ്ങളായിരുന്നു. ആരുടേതാണ് ഇവ എന്ന ചോദ്യത്തിന് തന്റേതാണ് എന്ന് മറുപടിയാണ് അവർ നൽകിയത്. അവരുടെ പെരുമറ്റത്തിൽ ദുരുഹത തോന്നിയ ജ്വല്ലറി ഉടമ പോലീസിനെ വിവരം അറിയിക്കുന്നു. കലാസപാളയയിലെ പോലീസ് മിനിറ്റുകൾക്കുള്ളിൽ സംഭവ സ്ഥലത്ത് എത്തുന്നു. തുടർന്ന്, ആ സ്ത്രീയോട് ആഭരങ്ങളെ കുറിച്ച് ചോദിക്കുന്നു. ജ്വല്ലറി ഉടമയ്ക്ക് നൽകിയ അതെ മറുപടി തന്നെയാണ് അവർ പോലീസിനും നൽകിയത്.
പോലീസിന്റെ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടികളാണ് ആ സ്ത്രീ നൽകിയത്. പണത്തിന്റെ ആവശ്യമുള്ളതിനാൽ സ്വർണ്ണം വിൽക്കാൻ എത്തിയതാണ് എന്ന മറുപടി അവർ ആവർത്തിച്ചു. അപ്പോഴും അവരുടെ വാക്കുകളിൽ തൃപ്തരല്ലാത്ത പോലീസ് അവരെ കസ്റ്റഡിയിൽ എടുക്കുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു മോഷണ കേസിൽ ആറു മാസം ഈ സ്ത്രീ ജയിൽ ശിക്ഷ അനുഭവിച്ചതായി വ്യക്തമാകുന്നു. അതോടെ സംശയത്തിന്റെ അടിസ്ഥാനത്തിൽ അവർ ആ സ്ത്രീയുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങളിലെ വിരലടയാളങ്ങൾ പരിശോധിക്കുന്നു. ഒടുവിൽ ആഭരങ്ങളുടെ യഥാർത്ഥ അവകാശിയായ നാഗവേണിയെന്ന യുവതിയാണ് എന്ന് കണ്ടെത്തുന്നു. എന്നാൽ നാഗവേണി കൊല്ലപ്പെട്ടിരുന്നു. സയനൈഡ് ഉള്ളി ചെന്നാണ് നാഗവേണി കൊല്ലപ്പെട്ടത് എന്ന വാർത്ത കൂടി പോലീസിന്റെ കാതുകളിൽ എത്തുന്നു. അതോടെ ആ സ്ത്രീയയെ പോലീസ് കൂടുതൽ ചോദ്യം ചെയുന്നു. എന്നാൽ അവർ പോലീസിനെ പോലും ഞെട്ടിച്ചു കൊണ്ട് വെളിപ്പെടുത്തിയത് ഒന്നി പിറകെ ഒന്നായി ചുരുളഴിഞ്ഞത് സയനൈഡ് മല്ലിക (Cyanide Mallika) എന്ന ആ സ്ത്രീ നടത്തിയ ആറു കൊലപാതകങ്ങളാണ്.
സയനൈഡ് മല്ലിക എന്ന കെമ്പമ്മ
1970 ൽ, ബംഗളൂരിലെ ഒരു പ്രാന്തപ്രദേശത്താണ് കെ പി കെമ്പമ്മയുടെ (KD Kempamma) ജനനം. തരക്കേടില്ലാത്ത ഒരു സാദാരണ കുടുംബായിരുന്നു കെമ്പമ്മയുടേത്. എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ പണത്തോടുള്ള ആസക്തി അവളിൽ വളരെ അധികമായിരുന്നു . കൗമാരം പ്രായത്തിൽ തന്നെ കെമ്പമ്മൻ ഒരു തയ്യല്ക്കാരനെ വിവാഹം കഴിക്കുന്നു. ഇരുവർക്കും രണ്ട് കുഞ്ഞുങ്ങൾ ജനിക്കുന്നു. എന്നാൽ ഒരു സാധാരക്കാരിന്റെ ഭാര്യയായി ജീവിക്കുവാൻ അവൾ ആഗ്രഹിച്ചിരുന്നില്ല. ബംഗളൂരിലെ കഗ്ലിപുരയിലെ ഏതാനം ചില വീടുകളിൽ വീട്ടുജോലിക്കായി പോകുന്നു. ആദ്യമൊക്കെ നല്ല രീതിയിൽ എല്ലാം മുന്നോട്ട് പോയെങ്കിലും പതിയെ അന്യന്റെ മുതലിൽ അവളുടെ ദൃഷ്ടി പതിഞ്ഞു. ജോലി ചെയുന്ന വീടുകളിൽ നിന്നും ചെറിയ ചെറിയ വസ്തുക്കൾ മോഷ്ടിക്കുവൻ തുടങ്ങി, പതിയെ സ്വർണ്ണവും മോഷ്ടിക്കുന്നു.
എങ്ങനെ മോഷ്ടിച്ച പണം കൊണ്ട് അവർ ഒരു ചിട്ടി ബിസിനസ് തുടങ്ങുന്നു. എന്നാല് വിചാരിച്ച പോലെ ലാഭം ഉണ്ടക്കാൻ സാധിക്കാതെ ചിട്ടി ബിസിനസ് പൊട്ടുന്നു. അതോടെ കെമ്പമ്മയുടെ കുടുംബം മുഴുകടത്തിലേക്ക് നീങ്ങുന്നു. ഒരിക്കൽ മോഷണങ്ങൾ കൈയോടെ പിടിക്കപ്പെടുന്നു. തുടർന്ന് ആറു മാസം അവരെ ജയിലിൽ അടയ്ക്കുന്നു. അതോടെ കുടുംബം അവരെ കൈയൊഴിയുന്നു. ഭർത്താവും മക്കളും അവരെ ഉപേക്ഷിക്കുന്നു. ശിക്ഷ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ കെമ്പമ്മയ്ക്ക് സ്വന്തം എന്ന് പറയുവാൻ അപ്പൊൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒടുവിൽ കെമ്പമ്മ എത്തിപ്പെടുന്നത് ഒരു സ്വർണ്ണ പണിക്കാരന്റെ അടുത്തായിരുന്നു. അവിടെ വച്ചാണ് പൊട്ടാസ്യം സയനൈഡ് (Potassium Cyanide) എന്ന വിഷത്തെ കുറിച്ച് അറിയുന്നത്.
സയനൈഡിന്റെ അനന്തരഫലങ്ങൾ അവൾ മനസ്സിലാക്കിയതിനാൽ, സ്വന്തം നേട്ടത്തിനായി അത് ഉപയോഗിക്കാൻ തീരുമാനിക്കുന്നു. സയനൈഡ് ഉപയോഗിച്ച് ആളുകളെ കൊല്ലാന് അവള് പദ്ധതിയിട്ടു. 1999 ൽ മമത ഹോസ്കോ (30) എന്ന യുവതിക്ക് സൈനയിഡ് നൽകി കൊലപ്പെടുത്തുന്നു. അതായിരുന്നു കെമ്പമ്മയുടെ ആദ്യ കൊലപാതകം ആദ്യ കൊലപാതകത്തിൽ വിജയം കണ്ടതോടെ ഇതെ രീതിയിൽ തന്നെ മുന്നോട്ടുപോകാം എന്നവർ തീരുമാനിക്കുന്നു.
രേണുകയുടെ കൊലപതാകം
2006, ബംഗളൂരുവിലെ മൈക്കോ ലേഔട്ട് പൊലീസ് സ്റ്റേഷനിൽ ശങ്കർ എന്ന യുവാവ് അയളുടെ ഭാര്യ രേണുകയെ കാണാനില്ലെന്ന പരാതി നൽക്കുന്നു. ദിവസങ്ങൾക്ക് മുൻപ്, രേണുകയെ കാണാനില്ലെന്ന് കാട്ടി സഹോദരി മണിയും പരാതി നൽകിയിരുന്നു, എന്നാൽ അന്വേഷണത്തിൽ രേണുകയെക്കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെയാണ് ശങ്കർ പരാതിയുമായി എത്തിയത്. പോലീസ് അന്വേഷണം ആരംഭിക്കുന്നു. ബംഗളൂരിലെ കൈവാര യോഗി രാജ് ആശ്രമത്തിൽ നിന്നും ഏതാനം ദിവസങ്ങൾക്ക് മുൻപ് ഒരു സ്ത്രീയുടെ ശവശരീരം കണ്ടുകിട്ടുന്നു. തിരിച്ചറിയുവാൻ സാധിക്കാത്തത് കൊണ്ട് തന്നെ ആ സ്ത്രീയുടെ ശവശരീരം മോർച്ചറിയിൽ സൂക്ഷിക്കുന്നു. തുടർ പരിശോധനയിലാണ് അത് രേണുകയുടെ ശവശരീരമാണ് എന്ന് തിരിച്ചറിയുന്നത്.
കൈവാര യോഗി രാജ് ആശ്രമത്തിൽ നിന്നും ഒരുപാട് അകെലയാണ് രേണുകയുടെ വീട് അപ്പോൾ പിന്നെ അവൾ എന്തിന് വേണ്ടിയാണ് ഇവിടേക്ക് വന്നത് എന്ന ചോദ്യം അന്വേഷണ ഉദ്യോഗസ്തരുടെ ഉള്ളിൽ ഉയരുന്നു. പൊതുവായി നല്ല രീതിയിൽ തന്നെ ആഭരണങ്ങൾ ധരിച്ചിരുന്ന രേണുകയുടെ ശവശരീരത്തിൽ ആഭരങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇത് പോലീസിൽ സംശയം ജനിപ്പിക്കുന്നു. തുടർന്ന് രേണുകയുടെ പോസ്റ്മോർട്ടും റിപ്പോർട്ടിൽ മരണ കാരണം പൊട്ടാസ്യം സയനൈഡ് ഉള്ളിൽച്ചെന്നത് കൊണ്ടാണ് എന്ന് വ്യക്തമാകുന്നു. ആദ്യമൊന്നും ഇത് ആത്മഹത്യാണോ അതോ കൊലപാതകമാണോ എന്ന് പോലും തെളിയിക്കാൻ പറ്റിയില്ല.
റൂം നമ്പർ 103
2007 സെപ്റ്റംബർ 19, മഡൂർ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വരുന്നു. വൈദ്യ നാഥാ ക്ഷേത്രത്തിന് സമീപമായുള്ള ഹോട്ടൽ ഉടമയുടേതായിരുന്നു ആ കോൾ. ഹോട്ടലിലെ റൂം നമ്പർ 103 ൽ നിന്നും അസഹനീയമായ ദൂർഗന്ധം വമിക്കുന്നു എന്നതായിരുന്നു പരാതി. ഉടനെ സ്ഥലത്ത് എത്തിയ പോലീസ് റൂം തുറന്ന് അകത്തു കടക്കുന്നു. ആ മുറിയിൽ പോലീസിനെ കാത്തിരുന്നത് ഒരു സ്ത്രീയുടെ ശവശരീരമായിരുന്നു. രണ്ടു ദിവസത്തോളം പഴക്കമുള്ള സ്ത്രീ ശരീരം.
പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുന്നു. മരണപ്പെട്ട സ്ത്രീയോടൊപ്പം മറ്റാരെങ്കിലും ആ ഹോട്ടലിൽ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നു. എന്നാൽ ഹോട്ടൽ ഉടമയെ ചോദ്യം ചെയ്തപ്പോൾ ആ സ്ത്രീ ഒറ്റയ്ക്കാണ് വന്നത് എന്നും മറ്റാരും അവർക്കൊപ്പം ഉണ്ടായിരുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്. പോലീസിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ വസ്തുത മറ്റൊന്നായിരുന്നു, മരണപ്പെട്ട സ്ത്രീ വളരെ വിലപിടിപ്പുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. എന്നാൽ അവരുടെ ശരീരത്തിൽ ആഭരങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നിത്യ പൂജകൾ ഒന്നും ഇല്ലാത്ത വൈദ്യ നാഥാ ക്ഷേത്രത്തിൽ പ്രതേക പൂജകൾ ഉള്ള അവസരത്തിലാണ് ഭക്തർ ഹോട്ടലിൽ മുറിയെടുത്ത താമസിക്കുന്നത്. എന്നാൽ ആ സ്ത്രീ മരണപ്പെട്ട ദിവസം ക്ഷേത്രത്തിൽ പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ടത് ഹെബ്ബാൾ നിവാസി പിള്ളമ്മയെ (60) ആണ് വ്യക്തമാകുന്നു. പിള്ളമ്മയുടെ മരണ കാരണം പൊട്ടാസ്യം സയനൈഡാണ് എന്ന് തെളിയുന്നു. തുടർന്ന് പോലീസ് പിള്ളേമ്മയുടെ ഭർത്താവ് മുനിരാജുവിനെ ചോദ്യം ചെയ്യുന്നു.
പിള്ളമ്മയുടെ ഭർത്താവിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച്, ഒരു ക്ഷേത്രം നിർമ്മിക്കുവാനായി ഒരു പെൺ സുഹൃത്തുമായാണ് അവർ അവിടെ എത്തുന്നത്. എന്നാൽ ആ പെൺ സുഹൃത്ത് ആരാണെന്ന് വ്യക്തമായ പിള്ളേമ്മയുടെ ഭർത്താവിനും അറിയില്ലായിരുന്നു. പിള്ളേമ്മയുടെ പെൺസുഹൃത്തിനെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും അവർ ആരാണ് എന്ന് പോലും കണ്ടെത്തുവാൻ പോലീസിന് കഴിഞ്ഞിരുന്നില്ല, കാരണം യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയാണ് കെമ്പമ്മ എന്ന കൊലയാളി രക്ഷപ്പെട്ടിരുന്നു.
പണത്തോടുള്ള ആർത്തിയാണ് കെമ്പമ്മയെ കൊലയാളിയാക്കി മാറ്റുന്നത്. സയനൈഡ് ഉപയോഗിച്ച വളരെ എളുപ്പത്തി ആരെയും കൊല്ലാൻ സാധിക്കുമെന്ന് മനസിലാക്കിയ കെമ്പമ്മ പണമുണ്ടാകുവാനുള്ള എളുപ്പ വഴിയായി സയനൈഡിനെ കാണുന്നു. ഇരകളെ കണ്ടെത്തുവൻ അവർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ക്ഷേത്രങ്ങൾ. ക്ഷേത്രങ്ങളിൽ വരുന്ന ധനിക്കാരായ സ്ത്രീകളെയാണ് കെമ്പമ്മ പ്രധാനമായും ലക്ഷ്യമിട്ടത്. ക്ഷേത്രങ്ങളിൽ വന്നു കരഞ്ഞു പ്രാർത്ഥിക്കുന്നവർക്ക് എന്തെങ്കിലും തരത്തിലുള്ള ജീവിത പ്രശ്നങ്ങൾ നേരിടുന്നവർ ആകുമെന്ന് കെമ്പമ്മയ്ക്ക് നല്ല ബോധ്യമുണ്ടായിരിന്നു.
ഒന്നുകിൽ ഭക്തയായോ അല്ലെങ്കിൽ ഒരു സന്യാസിനിയായോ ഇരകളെ സമിപ്പിക്കുന്നു. ശേഷം അവരുടെ പരാതികളും പരിഭവങ്ങളും കേൾക്കുന്നു. തന്റെ പക്കൽ അവർ അനുഭവിക്കുന്ന കഷ്ടതകൾക്കുള്ള പരിഹാരമുണ്ടെന്ന് പറയുന്നു. പൂജയോ വഴിപാടോ ആകും അത്. ഇത് ഇരകൾ സമ്മതിക്കുന്നു. പൂജക്കായി വരുമ്പോൾ ഏറ്റവും വിലയേറിയ വസ്ത്രവും, എല്ലാ ആഭരണങ്ങളും ധരിച്ച് വേണം വരാനെന്നും അവള് ഇരകളോട് പറയും. ഇങ്ങനെ പൂജക്കായി തിരഞ്ഞെടുക്കുന്ന ക്ഷേത്രങ്ങൾ ഇരകൾ താമസിക്കുന്ന പട്ടണത്തിൽ നിന്നും ഏറെ അകലെയാകും. കെമ്പമ്മ പറയുന്നത് അതുപോലെ ഈ സ്ത്രീകൾ വിശ്വസിക്കുന്നു. തുടർന്ന് അവർ പറയുന്ന സ്ഥലത്ത അവർ എത്തിച്ചേർന്നിട്ടുണ്ടാകും.
ഇരകളെ കബളിപ്പിക്കുവാൻ വേണ്ടി പൂജ്ക്ക് സമാനമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടാകും. ഇരകളോട് കണ്ണടച്ച് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുന്നു. തങ്ങളുടെ അവസാനത്തെ പ്രാർത്ഥനയാണ് ഇതെന്ന് അറിയാതെ അവർ പ്രാർത്ഥിക്കുന്നു. ഇരകൾ പ്രാർത്ഥിക്കുന്ന വേളയിൽ സയനൈഡ് കലർത്തിയ വെള്ളമോ പ്രസാദമോ ഇവർക്ക് കഴിക്കൻ കൊടുക്കുന്നു. ഇത് കഴിക്കുന്ന ഇരകൾ തൽക്ഷണം കൊല്ലപ്പെടുന്നു. ഇരകൾ മരണപ്പെട്ടു എന്ന് ഉറപ്പായാൽ അവരുടെ സ്വർണ്ണഭാരണങ്ങൾ കവർന്ന ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുന്നു. യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയാകും കെമ്പമ്മ രക്ഷപ്പെടുന്നു. ഒന്നിന് പിറകെ ഒന്നായി ആറു കൊലപാതകങ്ങൾ. ആദ്യ കൊലപാതക കേസിൽ അന്വേഷണം തന്നിലേക്ക് എത്താതിരുന്നത് കെമ്പമ്മയുടെ ആത്മവിശ്വാസം വർധിപ്പിച്ചത്.
കെമ്പമ്മയുടെ രണ്ടാമത്തെ ഇര എലിസബതാണ് (52). തന്റെ കാണാതായ ചെറുമകൾക്ക് വേണ്ടി പ്രാർഥിക്കാൻ എത്തിയ ബാനസവാടിയിലെ എലിസബത്തിനെയാണ് ക്ഷേത്രത്തിൽ വച്ച് സയനൈഡ് കലക്കി നൽകി കെമ്പമ്മ കൊലപ്പെടുത്തിയത്. അതിനു ശേഷം ഹെബ്ബാളിയിലെ അറുപതുകാരിയായ യശോദമ്മയെ കൊലപ്പെടുത്തി. സിദ്ദഗംഗ മഠത്തിൽ വച്ചാണ് യശോദമ്മയെ സമാന രീതിയിൽ കൊലപ്പെടുത്തിയത്. ചിക്കബൊമ്മസന്ദ്രയിലെ മുനിയമ്മ (60), ഹെബ്ബാളിലെ പിള്ളമ്മ (60) എന്നിവരും കൊലയ്ക്കിരയായി. മുപ്പതുകാരിയായ നാഗവേണിയായിരുന്നു മല്ലികയുടെ അവസാന ഇര. നാഗവേണിയെ മറ്റ് ഇരകളെ കൊലപ്പെടുത്തിയതിന് സമാനമായ രീതിയിലായിരുന്നു കൊലപ്പെടുത്തിയത്. നാഗവേണിയുടെ ആഭരണം വിൽക്കുവാൻ വേണ്ടി ജ്വല്ലറിയിൽ എത്തിയപ്പോയേഴാണ് കെമ്പമ്മയ്ക്ക് പിടിവീഴുന്നത്.
ഇരകളെ സയനൈഡ് നൽകി കൊലപ്പെടുത്തുന്നത് കൊണ്ട് പോലീസിനാണ് അവർക്ക് സയനൈഡ് മല്ലിക എന്ന പേര് നൽകുന്നത്. മല്ലിക എന്ന പേരിലാണ് അവള് നാഗവേണിയെ സമീപിച്ചത് അത് കൊണ്ട് തന്നെ മല്ലിക എന്ന പേരിലാണ് കെമ്പമ്മ കുപ്രസിദ്ധി നേടുന്നത്. നാഗവേണിയെ കൊലപ്പെടുത്തിയ കേസിൽ മല്ലികയ്ക്കു ഒന്നാം അഡീഷനൽ റൂറൽ കോടതി 2012 ല് കുറ്റവാളിയായി പ്രഖ്യാപിക്കുകയും, വധശിക്ഷ വിധിക്കുകയും ചെയ്തു. പിന്നട് ഇവരുടെ ശിക്ഷ ഇളവു ചെയ്ത് ജീവപര്യന്തമാക്കി മാറ്റിയിരുന്നു.
Summary
KD Kempamma, notoriously known as Cyanide Mallika, was India’s first convicted female serial killer who murdered six women between 1999 and 2007 to steal their valuables. She gained her victims’ trust by posing as a pious woman and luring them to temples, where she administered lethal doses of cyanide-laced “holy water” during purported religious rituals.

