കോഴിക്കോട്: പൊങ്കാല അർപ്പിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. പൊള്ളലേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.(Woman dies after being burnt while performing Pongala )
പൊങ്കാലയിടുന്നതിനിടെ തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

