Description
Digital Voice of Kerala
Monday, March 9, 2026

Digital Voice of Kerala
HomeT20 World Cup 2026'സഞ്ജു സാംസൺ ഫാൻസ് അസോസിയേഷൻ കേരള ഘടകം പ്രസിഡൻ്റ്': സഞ്ജുവിനെ പിന്തുണച്ച്...

‘സഞ്ജു സാംസൺ ഫാൻസ് അസോസിയേഷൻ കേരള ഘടകം പ്രസിഡൻ്റ്’: സഞ്ജുവിനെ പിന്തുണച്ച് സ്റ്റേഡിയത്തിൽ ബേസിൽ ജോസഫും! | Sanju Samson

🎙️ Latest Podcast

അഹമ്മദാബാദ്: ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം ഉയർത്തിയപ്പോൾ, മൈതാനത്ത് ബാറ്റ് കൊണ്ടും ഗാലറിയിൽ ആവേശം കൊണ്ടും മലയാളികൾ നിറഞ്ഞുനിന്നു. ഫൈനലിൽ 89 റൺസുമായി ടോപ് സ്കോററായ മലയാളി താരം സഞ്ജു സാംസൺ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരവും സ്വന്തമാക്കി. അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 321 റൺസാണ് താരം അടിച്ചുകൂട്ടിയത്.(Basil Joseph also at the stadium supporting Sanju Samson during T20 World Cup final)

സഞ്ജുവിന്റെ ഉറ്റ സുഹൃത്ത് ബേസിൽ ജോസഫ് ഫൈനൽ കാണാൻ നേരിട്ട് അഹമ്മദാബാദിലെത്തിയിരുന്നു. മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിന് പുറത്ത് ബേസിൽ പങ്കുവെച്ച രസകരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിർമ്മാതാവ് ഡോ. അനന്തു, സോഷ്യൽ മീഡിയ താരം നിഹാൽ എന്നിവരും ബേസിലിനൊപ്പമുണ്ടായിരുന്നു.

വീഡിയോയിൽ ബേസിലിനെ “സഞ്ജു സാംസൺ ഫാൻസ് അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ്” എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന് മുൻപും സഞ്ജുവിനെ പിന്തുണച്ച് ബേസിൽ എത്തിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.