ന്യൂഡൽഹി: ഇറാൻ-യുഎസ് സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യയിലെ അൽ ഖർജിലുണ്ടായ ‘പ്രൊജക്‌ടൈൽ സ്‌ട്രൈക്കിൽ’ ഇന്ത്യൻ പൗരൻ മരിച്ചുവെന്ന റിപ്പോർട്ടുകൾ റിയാദിലെ ഇന്ത്യൻ എംബസി നിഷേധിച്ചു. ആക്രമണത്തിൽ ആരും മരിച്ചിട്ടില്ലെന്നത് ആശ്വാസകരമായ കാര്യമാണെന്നും എന്നാൽ ഒരു ഇന്ത്യൻ പൗരന് പരിക്കേറ്റിട്ടുണ്ടെന്നും എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.(India Says No Indian Killed In Saudi Strike)
It is a matter of relief that there has been no Indian fatality in the unfortunate incident at Al Kharj yesterday evening.
The Embassy has been in touch with the concerned Saudi authorities regarding this issue.
Counsellor (CW) Shri Y. Sabir visited Al Kharj last night and met… https://t.co/R9syP1qW1G
— India in Saudi Arabia (@IndianEmbRiyadh) March 8, 2026
ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ പൗരൻ നിലവിൽ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില എംബസി നിരീക്ഷിച്ചു വരികയാണ്. എംബസി കൗൺസിലർ വൈ. സാബിർ കഴിഞ്ഞ രാത്രി തന്നെ അൽ ഖർജിലെത്തി പരിക്കേറ്റ പൗരനെ സന്ദർശിക്കുകയും സൗദി അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു.
സംഭവത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടുവെന്ന തരത്തിൽ നേരത്തെ വന്ന വാർത്തകൾ തെറ്റാണെന്ന് എംബസി വ്യക്തമാക്കി. ജനവാസ മേഖലയിൽ പതിച്ച അജ്ഞാത ‘സൈനിക പ്രൊജക്‌ടൈൽ’ മൂലം ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശി പൗരനും കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വിവരം തിരുത്തിക്കൊണ്ടാണ് ഇന്ത്യൻ എംബസി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

