തൃശൂർ: തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നീങ്ങുന്ന തൃശൂരിൽ അപ്രതീക്ഷിത നീക്കവുമായി എൽഡിഎഫ്. പ്രശസ്ത സിനിമാതാരവും കലാകാരനുമായ ജയരാജ് വാര്യരെ സ്ഥാനാർത്ഥിയാക്കാൻ സിപിഐ – സിപിഐഎം നേതൃത്വങ്ങൾ തമ്മിൽ പ്രാഥമിക ധാരണയായി. തൃശൂരിന്റെ സാംസ്കാരിക മുഖവും ജനകീയനുമായ സ്ഥാനാർത്ഥി എന്ന നിലയിലാണ് ജയരാജ് വാര്യരുടെ പേര് ഉയർന്നു വന്നിരിക്കുന്നത്.(LDF makes surprise move in Thrissur, Jayaraj Warrier will be the candidate)
സ്ഥാനാർത്ഥിയെ ചൊല്ലി തർക്കങ്ങൾ നിലനിൽക്കെ, സംസ്ഥാന നേതൃത്വം ജയരാജ് വാര്യരുമായി ചർച്ച നടത്തിയെന്നാണ് സൂചനകൾ. സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകുന്നതിനായി സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ ഇന്ന് ചേരും. ജയരാജ് വാര്യരുടെ പേരും സമിതി ഗൗരവമായി പരിഗണിക്കും.
ജയരാജ് വാര്യർ മത്സരിക്കുകയാണെങ്കിൽ പാർട്ടി ചിഹ്നത്തിലാണോ അതോ എൽഡിഎഫ് സ്വതന്ത്രനായാണോ എന്ന കാര്യത്തിൽ വ്യക്തത വരും. നിലവിലെ എംഎൽഎയെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് ജില്ലാ സെക്രട്ടറിയേറ്റിൽ ഒരു വിഭാഗത്തിന് താല്പര്യമില്ലാത്തതാണ് പുതിയ പേരുകളിലേക്ക് നേതൃത്വത്തെ എത്തിച്ചത്. മുൻ മന്ത്രി വി.എസ്. സുനിൽ കുമാറിന്റെ പേരും സജീവമായി പരിഗണനയിലുണ്ട്.

