മനാമ: ഇറാന്റെ സൈനിക ശേഷി തകർത്തെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ നിലനിൽക്കെ, അയൽരാജ്യങ്ങൾ ആക്രമിച്ച് ഇറാൻ. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലാണ് ഇറാൻ ആക്രമണങ്ങൾ നടത്തിയത്.(Iran attacks Bahrain hotel, no casualties)
മനാമയിലെ ഒരു പ്രമുഖ ഹോട്ടലും രണ്ട് അപ്പാർട്ട്‌മെന്റുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെയും മിസൈൽ ആക്രമണമുണ്ടായിരുന്നു. എന്നാൽ ഇവ ആകാശത്തുവെച്ച് തന്നെ തകർക്കാൻ സൗദി പ്രതിരോധ സേനയ്ക്ക് സാധിച്ചു.
ഇറാനെതിരെ ശക്തമായ സൈനിക നീക്കത്തിനാണ് അമേരിക്ക ഒരുങ്ങുന്നത്. ഇറാഖിലെ കുർദിഷ് മേഖല വഴി ഇറാനിലേക്ക് കരയുദ്ധം ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങൾ യുഎസ് പൂർത്തിയാക്കിയതായാണ് സൂചന. അതേസമയം, ലബനനിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങൾ തുടരുകയാണ്. ആക്രമണം രൂക്ഷമായതോടെ ആയിരക്കണക്കിന് ആളുകളാണ് മേഖലയിൽ നിന്ന് പലായനം ചെയ്യുന്നത്.

