HomeAttukal Pongala 2026ആറ്റുകാൽ പൊങ്കാല : മാലിന്യ നീക്കത്തെച്ചൊല്ലി CPM-BJP വാക്പോര് | Attukal...

ആറ്റുകാൽ പൊങ്കാല : മാലിന്യ നീക്കത്തെച്ചൊല്ലി CPM-BJP വാക്പോര് | Attukal Pongala 2026

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞിട്ടും നഗരത്തിലെ മാലിന്യനീക്കം പൂർത്തിയാകാത്തതിനെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. മാലിന്യനീക്കത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ആറ്റുകാൽ വാർഡിലെ ബിജെപി കൗൺസിലറുടെ ഓഫീസിലേക്ക് ഡി‌വൈ‌എഫ്‌ഐ പ്രതിഷേധ മാർച്ച് നടത്തി.(Attukal Pongala 2026, CPM-BJP war of words over garbage removal)

പൊങ്കാല കഴിഞ്ഞ് ദിവസങ്ങളായിട്ടും ഇടറോഡുകളിലും ക്ഷേത്രപരിസരത്തും മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇത് നീക്കം ചെയ്യാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ഡി‌വൈ‌എഫ്‌ഐ നേരിട്ടിറങ്ങി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് സംഘടന വെല്ലുവിളിച്ചു.

ഡി‌വൈ‌എഫ്‌ഐയുടേത് വെറും രാഷ്ട്രീയ നാടകമാണെന്ന് ബിജെപി ആരോപിക്കുന്നു. ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് കൗൺസിലറുടെ പക്ഷം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാലിന്യം അവശേഷിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് മേയർ അറിയിച്ചു.

Clickable Info Box