Description
Digital Voice of Kerala
Tuesday, March 3, 2026

Digital Voice of Kerala
HomeKerala Assembly Election 2026എറണാകുളത്ത് ഇടത് പടയൊരുക്കം: ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും, തൃപ്പൂണിത്തുറയിൽ...

എറണാകുളത്ത് ഇടത് പടയൊരുക്കം: ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും, തൃപ്പൂണിത്തുറയിൽ കെ.എൻ ഉണ്ണികൃഷ്ണൻ? | Assembly Elections

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ജില്ലയിലെ സിറ്റിംഗ് എംഎൽഎമാരിൽ ഭൂരിഭാഗം പേരും വീണ്ടും ജനവിധി തേടുമെന്നാണ് സൂചനയെങ്കിലും ചില മണ്ഡലങ്ങളിൽ തന്ത്രപരമായ മാറ്റങ്ങൾക്ക് പാർട്ടി ഒരുങ്ങുന്നു.(Assembly Elections, LDF preparing for fight in Ernakulam)

ഏറ്റവും ശ്രദ്ധേയമായ നീക്കം തൃപ്പൂണിത്തുറ മണ്ഡലത്തിലാണ്. എം. സ്വരാജ് ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഉറപ്പായതോടെ, വൈപ്പിൻ എംഎൽഎ കെ.എൻ ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിലേക്ക് മാറ്റാനാണ് പാർട്ടി ആലോചിക്കുന്നത്.

കെ.എൻ ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിലേക്ക് മാറുന്ന സാഹചര്യത്തിൽ വൈപ്പിൻ നിലനിർത്താൻ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ബി ഷൈനിയെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ട്. പുതുമുഖങ്ങൾക്കും വനിതകൾക്കും മുൻഗണന നൽകി മണ്ഡലം ഉറപ്പിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.

ജില്ലയിലെ മറ്റ് സിറ്റിംഗ് എംഎൽഎമാർ തങ്ങളുടെ മണ്ഡലങ്ങളിൽ തന്നെ തുടരാനാണ് സാധ്യത. പി.വി ശ്രീനിജിൻ (കുന്നത്തുനാട്), കെ.ജെ മാക്സി (കൊച്ചി), ആന്റണി ജോൺ (കോതമംഗലം)എന്നിങ്ങനെയാണ് നില.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala