പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരിക്കേറ്റു. ഓമല്ലൂർ സ്വദേശി എൻ. ഗംഗാധരൻ നായർക്കാണ് (68) പരിക്കേറ്റത്. രാവിലെയാണ് ആശുപത്രി വളപ്പിലെ പ്ലാവിൽ നിന്ന് ചക്ക അടർന്നു വീണത്.(Jackfruit fell on a patient’s head at Pathanamthitta General Hospital)
ഡോക്ടറെ കണ്ട ശേഷം അത്യാഹിത വിഭാഗത്തിന് മുൻവശത്തുള്ള ഫാർമസി കൗണ്ടറിൽ മരുന്ന് വാങ്ങാനായി വരി നിൽക്കുകയായിരുന്നു അദ്ദേഹം. വരി നിൽക്കുന്നതിനിടെ തൊട്ടടുത്ത പ്ലാവിൽ നിന്ന് ചക്ക ഗംഗാധരൻ നായരുടെ തലയിൽ വീഴുകയായിരുന്നു. ചക്കയുടെ ആഘാതത്തിൽ അദ്ദേഹം ഉടൻ തന്നെ ബോധരഹിതനായി വീണു.
തലയ്ക്കും കാല്മുട്ടിനും കൈമുട്ടിനും പരിക്കേറ്റിട്ടുണ്ട്. നിലവിൽ അദ്ദേഹത്തെ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കുള്ളതിനാൽ പ്രത്യേക നിരീക്ഷണത്തിലാണ്.

