Description
Digital Voice of Kerala
Thursday, February 26, 2026

Digital Voice of Kerala
HomeKeralaവലിയങ്ങാടി ദുരന്തം: മുഴുവൻ കെട്ടിടങ്ങളിലും പരിശോധന നടത്തും, കൗൺസിൽ യോഗം ഇന്ന്...

വലിയങ്ങാടി ദുരന്തം: മുഴുവൻ കെട്ടിടങ്ങളിലും പരിശോധന നടത്തും, കൗൺസിൽ യോഗം ഇന്ന് | Building collapse

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് നാല് തൊഴിലാളികൾ മരിച്ച സംഭവത്തിന് പിന്നാലെ നഗരത്തിലെ മുഴുവൻ കോർപ്പറേഷൻ കെട്ടിടങ്ങളിലും അടിയന്തര പരിശോധന നടത്താൻ തീരുമാനം. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും.(Building collapse disaster at Kozhikode, All buildings will be inspected, council meeting today)

കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കമുള്ള 16 കെട്ടിടങ്ങളിൽ നിലവിൽ പരിശോധന പുരോഗമിക്കുകയാണ്. ഇതിൽ രണ്ട് കെട്ടിടങ്ങൾ അത്യന്തം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു.

വലിയങ്ങാടി അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണ റിപ്പോർട്ട് ഇന്ന് കോർപ്പറേഷൻ കൗൺസിലിന് സമർപ്പിക്കും. അപകടകാരണവും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നതും റിപ്പോർട്ടിൽ വ്യക്തമാക്കും. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രത്യേക കൗൺസിൽ യോഗം ചേരുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala