Description
Digital Voice of Kerala
Thursday, February 26, 2026

Digital Voice of Kerala
HomeCrimeഡൽഹിയിൽ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകന് നേരെ വെടിവയ്പ്പ്: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

ഡൽഹിയിൽ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകന് നേരെ വെടിവയ്പ്പ്: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | Lawrence Bishnoi

ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകന്റെ കാറിന് നേരെ വെടിവെയ്പ്പ്. അഭിഭാഷകനായ ദീപക് ഖത്ര സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് അജ്ഞാത സംഘം വെടിയുതിർത്തത്. ചൊവ്വാഴ്ച രാത്രി 10.15-ഓടെ വടക്കൻ ഡൽഹിയിലെ കശ്മീർ ഗേറ്റിന് സമീപമാണ് സംഭവം നടന്നത്.(Lawyer of gangster Lawrence Bishnoi shot at in Delhi)

അഭിഭാഷകൻ ദീപക് ഖത്ര ഉൾപ്പെടെ അഞ്ചുപേർ കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കാറിന് നേരെ വെടിവെയ്പ്പ് നടത്തിയത്. അക്രമികൾ അഭിഭാഷകനെയാണ് ലക്ഷ്യം വെച്ചതെന്നാണ് പ്രാഥമിക സൂചന. എന്നാൽ കാറിലുണ്ടായിരുന്ന മറ്റൊരാളുടെ തോളിലാണ് വെടിയേറ്റത്. പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവസ്ഥലത്ത് ഫോറൻസിക് സംഘം എത്തി വിശദമായ പരിശോധനകൾ നടത്തി. ആക്രമണത്തിന് പിന്നിൽ വ്യക്തിപരമായ ശത്രുതയാണോ അതോ ലോറൻസ് ബിഷ്ണോയിയുമായി ബന്ധപ്പെട്ട കേസ് നടപടികളാണോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. അന്വേഷണം ഊർജിതമാക്കിയതായി ഡൽഹി പൊലീസ് വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala