Description
Digital Voice of Kerala
Tuesday, February 24, 2026

Digital Voice of Kerala
HomeEntertainmentറാപ്പർ വേടൻ്റെയും നവമി ലതയുടെയും വിവാഹം ഇന്ന് | Rapper Vedan

റാപ്പർ വേടൻ്റെയും നവമി ലതയുടെയും വിവാഹം ഇന്ന് | Rapper Vedan

തൃശൂർ: പ്രശസ്ത റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളി ഇന്ന് വിവാഹിതനാകുന്നു. എഴുത്തുകാരിയായ നവമി ലതയാണ് വധു. ദീർഘകാലമായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. തൃശൂർ സബ് രജിസ്ട്രാർ ഓഫീസിലാണ് വിവാഹത്തിനായി അപേക്ഷ നൽകിയിട്ടുള്ളത്.(Rapper Vedan and Navami Latha’s wedding is today)

സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം നടത്തുമ്പോഴുണ്ടാകാൻ സാധ്യതയുള്ള തിരക്കും അസൗകര്യങ്ങളും കണക്കിലെടുത്ത്, വേടന്റെ തൃശൂരിലെ വീട്ടിൽ വെച്ചായിരിക്കും ചടങ്ങുകൾ നടക്കുകയെന്നാണ് സൂചന. രാവിലെ 10 മണിക്ക് മുൻപായി ഈ ചടങ്ങുകൾ പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

ലളിതമായ രീതിയിലുള്ള വിവാഹ സൽക്കാരമാണ് തൃശൂരിൽ ക്രമീകരിച്ചിരിക്കുന്നത്. മലയാളം റാപ്പ് സംഗീത രംഗത്ത് തന്റേതായ രാഷ്ട്രീയ ശൈലി കൊണ്ട് ശ്രദ്ധേയനായ കലാകാരനാണ് വേടൻ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala