തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണം പഠിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സർക്കാർ ഔദ്യോഗികമായി നിയമിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ആണ് കമ്മീഷൻ അധ്യക്ഷൻ.(The 12th Pay Reform Commission has been appointed in the state)
അഡ്വ. എം. രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങളാണ്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷനോട് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇത് സമയബന്ധിതമായി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
സംസ്ഥാന ബജറ്റിൽ നൽകിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കമ്മീഷൻ പരിശോധിക്കേണ്ട കാര്യങ്ങൾ, ശമ്പള വർദ്ധനവ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ ഉത്തരവ് ഉടൻ പുറത്തിറങ്ങും. പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ കമ്മീഷനെ നിയമിച്ചിരിക്കുന്നത്. റിപ്പോർട്ട് ലഭിക്കുന്നതോടെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, ഡി.എ. ലയനം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരും.

