Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala
HomeKerala Assembly Election 2026പൂഞ്ഞാറിൽ PC ജോർജ് മത്സരിക്കും: BJP നേതൃത്വത്തെ അറിയിച്ചുവെന്ന് വിവരം |...

പൂഞ്ഞാറിൽ PC ജോർജ് മത്സരിക്കും: BJP നേതൃത്വത്തെ അറിയിച്ചുവെന്ന് വിവരം | PC George

കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പി.സി. ജോർജ് മത്സരിക്കും. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ തന്നെ പി.സി. ജോർജിന്റെ പേര് ഉൾപ്പെട്ടേക്കും.(PC George will contest from Poonjar, BJP leadership informed)

ബിജെപി ദേശീയ നേതാക്കൾ നേരിട്ട് ബന്ധപ്പെട്ടതിനെത്തുടർന്നാണ് മത്സരിക്കാനുള്ള സന്നദ്ധത പി.സി. ജോർജ് അറിയിച്ചത്. പാലാ മണ്ഡലത്തിൽ ഷോൺ ജോർജ് മത്സരിക്കുമെന്ന് ഉറപ്പായതോടെ, തൊട്ടടുത്ത മണ്ഡലമായ പൂഞ്ഞാറിലും ശക്തമായ സാന്നിധ്യം ഉറപ്പിക്കാനാണ് ബിജെപി നീക്കം.

രണ്ട് മണ്ഡലങ്ങളിലും എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കൊപ്പം എൻഡിഎയും ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നതോടെ കേരളത്തിലെ ശ്രദ്ധാകേന്ദ്രങ്ങളായി ഈ മണ്ഡലങ്ങൾ മാറും. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്കുകൾ ബിജെപിക്കും പി.സി. ജോർജിനും വലിയ ആത്മവിശ്വാസം നൽകുന്നതാണ്. കഴിഞ്ഞ തവണ ഏകദേശം 29 ശതമാനം വോട്ട് നേടാൻ പി.സി. ജോർജിന് സാധിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala