Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala
HomeWorldനേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞു: 18 മരണം; നിരവധി പേർക്ക് പരിക്ക്...

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞു: 18 മരണം; നിരവധി പേർക്ക് പരിക്ക് | Bus

കാഠ്മണ്ഡു: നേപ്പാളിൽ യാത്രക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 18 പേർ കൊല്ലപ്പെട്ടു. പൊഖറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ത്രീശൂലി നദിയിലേക്ക് മറിയുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായത്.(Bus falls into river in Nepal, 18 dead, many injured)

അപകടത്തിൽ ബസ് പൂർണ്ണമായും നദിയിലേക്ക് പതിക്കുകയായിരുന്നു. മരിച്ചവരിൽ 11 പുരുഷന്മാരും 6 സ്ത്രീകളും ഉൾപ്പെടുന്നു. അപകടത്തിൽ ഇരുപത്തഞ്ചോളം പേർക്ക് പരിക്കേറ്റു. ഇതിൽ എട്ട് സ്ത്രീകളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. മുപ്പത്തഞ്ചോളം പേർ നദിയിൽ വീണതായാണ് പ്രാഥമിക വിവരം.

അപകടം നടന്ന ഉടൻ തന്നെ അതിവേഗത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala