Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala
HomeNationalജെഎൻയു ക്യാമ്പസിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഏറ്റുമുട്ടൽ: വ്യാപക ആക്രമണം, നിരവധി...

ജെഎൻയു ക്യാമ്പസിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഏറ്റുമുട്ടൽ: വ്യാപക ആക്രമണം, നിരവധി പേർക്ക് പരിക്ക് | JNU campus

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ നടന്ന പ്രതിഷേധ പ്രകടനമാണ് അക്രമാസക്തമായത്. ക്യാമ്പസിനുള്ളിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.(Clashes between student organizations on JNU campus, Widespread violence)

യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ ഇടത് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പ്രതിഷേധത്തിന് നേരെ എബിവിപി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടെന്നാണ് ഇടതു സംഘടനകളുടെ ആരോപണം. ക്യാമ്പസിനുള്ളിൽ വ്യാപകമായ കല്ലേറും ഉന്തും തള്ളും ഉണ്ടായതായാണ് റിപ്പോർട്ടുകൾ.

സംഘർഷത്തെത്തുടർന്ന് വിദ്യാർത്ഥി സംഘടനകൾ പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. വിസിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആയുധങ്ങളുമായെത്തി ആക്രമിച്ചുവെന്നാണ് ഇടതു സംഘടനകൾ പറയുന്നത്. ദളിത് വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണമെന്നും ഇവർ ആരോപിക്കുന്നു. ഇടതു സംഘടനകളാണ് ആദ്യം അക്രമം തുടങ്ങിയതെന്നാണ് എബിവിപി ആരോപിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala