അഹമ്മദാബാദ്: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ എട്ട് മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ദയനീയമായി പരാജയപ്പെട്ട് ഇന്ത്യ (India vs South Africa T20 World Cup). 188 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 18.5 ഓവറിൽ വെറും 111 റൺസിന് പുറത്തായി. മുൻനിര ബാറ്റിംഗ് നിര തകർന്നടിഞ്ഞ മത്സരത്തിൽ ശിവം ദുബെ (42) മാത്രമാണ് അല്പമെങ്കിലും ചെറുത്തുനിന്നത്.
ആദ്യ ഓവർ എറിഞ്ഞ സ്പിന്നർ എയ്ഡൻ മാർക്രമിന് മുന്നിൽ ഇന്ത്യൻ ഓപ്പണർമാർ പതറി. നാലാം പന്തിൽ തന്നെ ഇഷാൻ കിഷൻ പുറത്തായി. തൊട്ടുപിന്നാലെ തിലക് വർമ്മയും കാര്യമായ സംഭാവന നൽകാതെ മടങ്ങി. വമ്പൻ അടികളുമായി കളം നിറയുമെന്ന് കരുതിയ അഭിഷേക് ശർമ്മയ്ക്ക് 11 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. പവർപ്ലേയിൽ വെറും 31 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.
സൂര്യകുമാർ യാദവും (18) വാഷിംഗ്ടൺ സുന്ദറും (11) പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കോർബിൻ ബോഷിന്റെ പന്തിൽ ഇരുവരും വീണതോടെ ഇന്ത്യ 51-ന് 5 എന്ന ദയനീയ നിലയിലായി. 37 പന്തിൽ 42 റൺസെടുത്ത ശിവം ദുബെയാണ് തോൽവിയുടെ ആഘാതം കുറച്ചത്. മറ്റൊരാൾക്കും ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരയെ ഫലപ്രദമായി നേരിടാനായില്ല.
Story Summary:
India suffered a huge 76-run defeat against South Africa in the T20 World Cup Super 8. Chasing 188, India were bowled out for 111 in 18.5 overs, with only Shivam Dube (42) showing some resistance. Hardik Pandya also gained attention for gifting a luxury car to his ex-wife and son.

