HomeNationalനമീബിയയെ കറക്കിവീഴ്ത്തി ഇന്ത്യ; 93 റൺസിന്റെ തകർപ്പൻ ജയം; ഇനി പോരാട്ടം...

നമീബിയയെ കറക്കിവീഴ്ത്തി ഇന്ത്യ; 93 റൺസിന്റെ തകർപ്പൻ ജയം; ഇനി പോരാട്ടം പാകിസ്ഥാനുമായി | India vs Namibia T20 World Cup

ന്യൂഡൽഹി: ടി20 ലോകകപ്പിൽ നമീബിയക്കെതിരെ ഇന്ത്യയ്ക്ക് ആധികാരിക വിജയം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ഇന്ത്യ, നമീബിയ ഉയർത്തിയ വെല്ലുവിളിയെ നിഷ്പ്രഭമാക്കി (India vs Namibia T20 World Cup). സ്പിന്നർമാരായ വരുൺ ചക്രവർത്തിയും അക്സർ പട്ടേലും ചേർന്നാണ് നമീബിയൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. വരുൺ ചക്രവർത്തി 3 വിക്കറ്റുകൾ വീഴ്ത്തി നമീബിയയെ വരിഞ്ഞുമുറുക്കി.
അക്സർ പട്ടേൽ & ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി. ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിംഗും ഓരോ വിക്കറ്റ് വീതം നേടി. തുടർന്ന് 18.2 ഓവറിൽ 116 റൺസിന് നമീബിയൻ പോരാട്ടം അവസാനിച്ചു.

ഈ വിജയത്തോടെ ഗ്രൂപ്പ് എയിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. റൺറേറ്റിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാനെ പിന്നിലാക്കിയാണ് ഇന്ത്യയുടെ കുതിപ്പ്. ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഫെബ്രുവരി 15-ന് നടക്കും.

Clickable Info Box