Description
Friday, February 20, 2026

HomeKeralaഎരുമപ്പെട്ടിയിലെ അസ്ഥികൂടവും 'ദൃശ്യം' മോഡൽ കൊലപാതകവും: കൊല്ലപ്പെട്ടത് സ്ത്രീ; അന്വേഷണം വാടകക്കാരിലേക്ക്...

എരുമപ്പെട്ടിയിലെ അസ്ഥികൂടവും ‘ദൃശ്യം’ മോഡൽ കൊലപാതകവും: കൊല്ലപ്പെട്ടത് സ്ത്രീ; അന്വേഷണം വാടകക്കാരിലേക്ക് | Murder

തൃശ്ശൂർ: എരുമപ്പെട്ടിയിൽ ആൾതാമസമില്ലാത്ത വീടിന്റെ തറയ്ക്കടിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പ്രാഥമിക ഫോറൻസിക് പരിശോധനയിൽ അസ്ഥികൂടം സ്ത്രീയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തിലാണ് വഴിതെളിക്കുന്നത്.(Confirmed that the victim of the Erumapetty murder was a woman)

കൊല്ലപ്പെട്ടത് ഏകദേശം 40-45 വയസ്സ് പ്രായമുള്ള സ്ത്രീയാണ്. ഇവർക്ക് 153 സെന്റീമീറ്റർ ഉയരമുണ്ടായിരുന്നു. മൃതദേഹം പായയിൽ പൊതിഞ്ഞ നിലയിലായിരുന്നു. വീടിന്റെ തറയ്ക്കടിയിൽ കുഴിയെടുത്ത് മൃതദേഹം മൂടിയ ശേഷം മണ്ണ് കുഴച്ച് തേച്ച് ഉറപ്പിച്ച നിലയിലായിരുന്നു. സിനിമയെ വെല്ലുന്ന രീതിയിലുള്ള തെളിവ് നശിപ്പിക്കൽ നടന്നതായാണ് പോലീസ് കരുതുന്നത്.

അസ്ഥികൂടത്തിനൊപ്പം ലഭിച്ച ഏലസ്സിൽ അറബി വാക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഇരയെ തിരിച്ചറിയാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. വീട് വാടകയ്ക്ക് നൽകിയിരുന്ന കാലയളവിൽ താമസിച്ചിരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എട്ട് വർഷത്തിനിടെ ആറ് കുടുംബങ്ങൾ ഇവിടെ താമസിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala