Thursday, February 19, 2026
HomeKerala'രാജി KTDC ചെയർമാൻ സ്ഥാനത്ത് നിന്ന് മാത്രമാണ്, പാർട്ടി മെമ്പറായി തുടരുകയാണ്,...

‘രാജി KTDC ചെയർമാൻ സ്ഥാനത്ത് നിന്ന് മാത്രമാണ്, പാർട്ടി മെമ്പറായി തുടരുകയാണ്, ആരെയും സമ്മർദ്ദത്തിൽ ആക്കാനല്ല രാജി’: PK ശശിയുടെ പ്രതികരണം | PK Sasi

പാലക്കാട്: കെടിഡിസി ചെയർമാൻ സ്ഥാനം ഒഴിഞ്ഞത് ആരുടെയും സമ്മർദ്ദം മൂലമല്ലെന്ന് പി.കെ. ശശി. സർക്കാരിനെയോ പാർട്ടിയെയോ സമ്മർദ്ദത്തിലാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സ്വമനസ്സാലെ എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ആണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.(Resignation is not to put anyone under pressure, PK Sasi responds)

ആരുടെയും നിർദ്ദേശപ്രകാരമല്ല രാജി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പടിയിറങ്ങുന്നത്. രാജി സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് മാത്രമാണ് രാജി വെച്ചത്. പാർട്ടി മെമ്പറായി തുടരുകയാണ്. പ്രവർത്തനങ്ങളിൽ സജീവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷക്കാലം ഒരു ടീമായി പ്രവർത്തിച്ചതിന്റെ ഫലമായി കെടിഡിസി തുടർച്ചയായി രണ്ട് വർഷം ലാഭത്തിലായി. ആ ചാരിതാർത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. സി.പി.ഐ.എം സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന പാർട്ടിയാണെന്ന് താൻ കരുതുന്നില്ലെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് വ്യക്തമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala