പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലാ കോൺഗ്രസിൽ സ്ഥാനാർത്ഥി തർക്കം പുകയുന്നു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും പുറത്ത് നിന്ന് സ്ഥാനാർത്ഥികൾ പാടില്ലെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. ജില്ലയിൽ നിന്നുള്ള സജീവ പ്രവർത്തകരെ തന്നെ പരിഗണിക്കണമെന്നും ഡിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ നേതാക്കൾ പറഞ്ഞു.(No candidates from outside, Congress local leadership in Pathanamthitta)
നിലവിൽ യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ കൈവശമുള്ള തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് യോഗത്തിൽ ശക്തമായ ആവശ്യമുയർന്നു. സീറ്റ് കൈമാറ്റം സംബന്ധിച്ച് സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്താനും തീരുമാനമായി.



