തിരുവനന്തപുരം: സംസ്ഥാന സർക്കാർ നേരിട്ട് ഉൽപാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഈ മാസം 21 മുതൽ വിപണിയിലെത്തും. കുറഞ്ഞ വിലയിലാണ് ബ്രാൻഡി സർക്കാർ പുറത്തിറക്കുന്നത്. പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റലറിയിലാണ് ഇതിന്റെ ഉൽപാദനം നടക്കുന്നത്.(The government’s controversial new brandy will arrive on the 21st)
പുതിയ ബ്രാൻഡിയുടെ പേര് സർക്കാർ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിക്കുന്നതിനും മികച്ച പേരിന് 10,000 രൂപ സമ്മാനം നൽകുന്നതിനും പരസ്യം നൽകിയെന്ന പേരിൽ വിവാദമായ മദ്യ ബ്രാൻഡാണിത്. മദ്യത്തിന് പേരിടാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ നീക്കം തടഞ്ഞു.
അതേസമയം, ബാറുകളുടെ പ്രവർത്തന സമയം രണ്ട് മണിക്കൂർ വർദ്ധിപ്പിച്ചു കൊണ്ട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാണിത്. മുന്നണിയിലോ മന്ത്രിസഭാ യോഗത്തിലോ ചർച്ച ചെയ്യാതെയാണ് ഈ തീരുമാനമെന്ന് സൂചനയുണ്ട്.

