HomeKeralaസീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തുടർച്ചയായ നാലാം വിജയം; പഞ്ചാബിനെ...

സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തുടർച്ചയായ നാലാം വിജയം; പഞ്ചാബിനെ തകർത്തത് എട്ട് വിക്കറ്റിന്.

റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ വിജയക്കുതിപ്പ് തുടർന്ന് കേരളം. കരുത്തരായ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 42.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഐ.വി. ദൃശ്യയുടെ ഉജ്ജ്വല ഇന്നിങ്സാണ് കേരളത്തിന് വിജയമൊരുക്കിയത്. ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ നാലാം വിജയമാണിത്.

സ്കോർ: പഞ്ചാബ് – 50 ഓവറിൽ 186/9, കേരളം – 42.2 ഓവറിൽ 187/2.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബിന് തുടക്കം മുതൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ അവനീത് കൗറിനെ പുറത്താക്കി വി.എസ്. മൃദുലയാണ് കേരളത്തിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. റിദ്ദിമ അഗർവാൾ മികച്ച ഷോട്ടുകളുമായി തുടക്കമിട്ടെങ്കിലും 30 റൺസെടുത്ത് മൃദുലയ്ക്ക് തന്നെ വിക്കറ്റ് നൽകി മടങ്ങി. കൃഷ്മ, സൃഷ്ടി രാജ്പുത് എന്നിവർ കൂടി മടങ്ങിയതോടെ നാല് വിക്കറ്റിന് 59 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന പ്രഗതി സിങ്ങും പ്രിയ കുമാരിയും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു. 28 റൺസെടുത്ത പ്രിയകുമാരിയെ ദർശന മോഹനൻ പുറത്താക്കിയെങ്കിലും പ്രഗതി സിങ് ഒരറ്റത്ത് ഉറച്ചുനിന്നു. 125 പന്തുകളിൽ നിന്ന് 81 റൺസുമായി പുറത്താകാതെ നിന്ന പ്രഗതിയാണ് പഞ്ചാബിനെ 186-ൽ എത്തിച്ചത്. കേരളത്തിനായി വി.എസ്. മൃദുല, ദർശന മോഹനൻ, എസ്. ആശ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ ഷാനിയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ അക്ഷയയും ദൃശ്യയും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് അനായാസ വിജയമൊരുക്കി. ഇരുവരും ചേർന്ന് 148 റൺസാണ് കൂട്ടിച്ചേർത്തത്. 61 റൺസെടുത്ത അക്ഷയ പുറത്തായെങ്കിലും തുടർന്നെത്തിയ എസ്. ആശയ്ക്കൊപ്പം ചേർന്ന് ദൃശ്യ ടീമിനെ വിജയത്തിലെത്തിച്ചു. 121 പന്തുകളിൽ നിന്ന് 106 റൺസുമായി ദൃശ്യ പുറത്താകാതെ നിന്നു. പത്ത് ബൗണ്ടറികളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ദൃശ്യയുടെ ഇന്നിങ്സ്. 42.2 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം ലക്ഷ്യം മറികടന്നു.

WhatsApp Channel Banner

Latest updates

പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു: റാന്നിയിൽ പ്രളയഭീതി, ശബരിമല...

പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ ജലനിരപ്പ് വീണ്ടും ഉയർന്നതിനെത്തുടർന്ന് വൻ ജാഗ്രതാ നിർദേശം. റാന്നി മേഖലയിലുള്ളവർ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് റാന്നി ടൗൺ പോലീസ് മുന്നറിയിപ്പ് നൽകി.(Pamba...

ഗാസിയാബാദിൽ ലേഡി സൈക്യാട്രിസ്റ്റ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു:...

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് രാജ് നഗർ എക്സ്റ്റൻഷനിലുള്ള ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് 40 വയസ്സുകാരിയായ ലേഡി സൈക്യാട്രിസ്റ്റ് മരിച്ചു. ഓഫീസർ സിറ്റി-2 സൊസൈറ്റിയിൽ താമസിച്ചിരുന്ന ഡോ. ഹേമിക അഗർവാൾ ആണ്...

കനത്ത മഴ: 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വൻ ജാഗ്രത നിർദേശം. വിപുലമായ മഴ മുന്നറിയിപ്പുകളെത്തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി...

കനത്ത മഴ മുന്നറിയിപ്പ്: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ...

എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു (Heavy rain holiday...

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച...

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി (Trivandrum SAT Hospital newborn abandoned) ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശിനിയായ ഗ്രീഷ്മ (20) എന്ന യുവതിയാണ് പ്രസവിച്ച...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....