Friday, February 13, 2026
HomeNationalഹോസ്കോട്ടയിൽ വൻ ദുരന്തം: കാർ ബൈക്കിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ 7...

ഹോസ്കോട്ടയിൽ വൻ ദുരന്തം: കാർ ബൈക്കിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ 7 മരണം | Accident

ബെംഗളൂരു: ഹോസ്കോട്ടയിൽ ഇന്ന് പുലർച്ചെയുണ്ടായ ഭീകരമായ വാഹനാപകടത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഹോസ്കോട്ട്-ദാബാസ്‌പേട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ എം. സത്യവര ഗ്രാമത്തിന് സമീപമാണ് കാറും ബൈക്കും ചരക്കുലോറിയും ഉൾപ്പെട്ട അപകടം നടന്നത്.(Major tragedy in Bengaluru, 7 dead in car, bike and lorry accident)

ഹോസ്കോട്ടയിൽ നിന്ന് അതിവേഗത്തിൽ വരികയായിരുന്ന കാർ ആദ്യം മുന്നിൽ പോവുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തുണ്ടായിരുന്ന ചരക്ക് ലോറിയിൽ അതിശക്തമായി ഇടിച്ചു.

കാറിലുണ്ടായിരുന്ന ആറുപേരും ബൈക്ക് യാത്രികനും മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും ബെംഗളൂരു കൊത്തന്നൂർ സ്വദേശികളാണെന്നാണ് വിവരം.  പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala