Wednesday, February 11, 2026
HomeNationalമുംബൈ ലോക്കൽ ട്രെയിനിൽ കയറിപ്പറ്റാനുള്ള അടവുകൾ, ഓടുന്ന ട്രെയിനിന്‍റെ കാമ്പിയിൽ സാഹസീകമായി...

മുംബൈ ലോക്കൽ ട്രെയിനിൽ കയറിപ്പറ്റാനുള്ള അടവുകൾ, ഓടുന്ന ട്രെയിനിന്‍റെ കാമ്പിയിൽ സാഹസീകമായി തൂങ്ങിക്കിടന്ന് സ്ത്രീകൾ; വീഡിയോ | Mumbai Local Train Viral Video

ലോക്കൽ ട്രെയിനുകളിലെ യാത്ര ഇപ്പോൾ ജീവൻ മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജീവൻ കൈയിൽപ്പിടിച്ച് മുംബൈ ലോക്കൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്ന യാത്രക്കാരുടെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത് (Mumbai Local Train Viral Video).

മുംബൈ ലോക്കൽ ട്രെയിനിലെ യാത്ര ഒരു തമാശയല്ലെന്ന കുറിപ്പോടെ റോസി എന്ന എക്സ് ഹാൻറിലിൽ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ നിരവധി പേരാണ് വീണ്ടും വീണ്ടും പങ്കുവച്ചത്. ഇതിന് പിന്നാലെ സമാനമായ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു. ഈ മാസം ആദ്യം സിഎസ്എംടി – ബൗണ്ട് സബർബൻ ട്രെയിനിൽ സിയോണിനും മാൽഗയ്ക്കും ഇടയിൽ ട്രെയിനിലെ തിരക്കിനിടെ ട്രാക്കിലേക്ക് തെറിച്ച് വീണ് മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് മുംബൈ ട്രെയിനുകളിലെ തിരക്കിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. റോസി പങ്കുവച്ച വീഡിയോ ഒരു ലേഡീസ് കോച്ചിന്‍റെ ഉള്ളിൽ നിന്നുള്ള വീഡിയോയായിരുന്നു.

ട്രെയിൻ സ്റ്റേഷനിൽ നിൽക്കുന്നതിന് മുമ്പ് തന്നെ ആളുകൾ ബോഗിയിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ശരീരത്തിന്‍റെ മുൻഭാഗത്ത് ബാഗുകൾ ഇട്ട്, ഓടുന്ന ട്രെയിനിന്‍റെ കാമ്പിയിൽ സാഹസീകമായി തൂങ്ങിക്കിടന്ന് സ്ത്രീകൾ കയറാൻ ശ്രമിക്കുന്നു. സ്റ്റേഷനിൽ വണ്ടി നിൽക്കുന്നതിന് മുമ്പ് തന്നെ ഏതാണ്ട് ആറേഴ് സ്ത്രീകൾ ട്രയിനിനുള്ളിലേക്ക് കയറുന്നു. എന്നാൽ, ഇതിനിടെ ഒരു സ്ത്രീ ബാലൻസ് തെറ്റി താഴേക്ക് വീഴാൻ ശ്രമിക്കുന്നു. പിന്നാലെ വന്നവർ അവരെ മറികടക്കാൻ ശ്രമിക്കുന്നതോടെ ഇവർ അക്ഷരാര്ത്ഥത്തിൽ ട്രെയിനും ആളുകൾക്കും ഇടിയിൽ കുരുങ്ങുന്നു. ഇതോടെ ട്രെയിൽ കയറിയ മറ്റൊരു സ്ത്രീ അവരെ വലിച്ച് ഉള്ളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതും ഒരുവിധത്തിൽ ഉള്ളിൽ കയറിയ സ്ത്രീ സീറ്റിനായി ഓടുന്നതും വീഡിയോയിൽ കാണാം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala