Tuesday, February 10, 2026
HomeLifestyle'നെയ്യട' സാധാരണ ചേരുവകൾ കൊണ്ട് ഒരു നാടൻ പലഹാരം | Neyyada

‘നെയ്യട’ സാധാരണ ചേരുവകൾ കൊണ്ട് ഒരു നാടൻ പലഹാരം | Neyyada

വീട്ടിലുള്ള സാധാരണ ചേരുവകൾ കൊണ്ട് ഒരു നാടൻ പലഹാരം ഉണ്ടാക്കിയാലോ.  മുട്ടയും പാലും മൈദയും നെയ്യും ഉപയോഗിച്ച് തയാറാക്കുന്ന അതീവ രുചികരമായ ഒരു പലഹാരമാണ് ‘നെയ്യട’ (Neyyada).

ചേരുവകൾ

മുട്ട – 4

പഞ്ചസാര – കാൽ കപ്പ്

ഏലക്കാപ്പൊടി – ഒരു ടീസ്പൂൺ

മൈദ – ഒരു കപ്പ്

പാല് – ഒന്നര കപ്പ്

പഞ്ചസാര – ഒരു ടേബിൾസ്പൂൺ

ഉപ്പ് – അര ടീസ്പൂൺ

നെയ്യ് – കാൽ കപ്പ്

അണ്ടിപ്പരിപ്പ് – ഒരുപിടി

ഉണക്ക മുന്തിരി – ഒരു പിടി

തയാറാക്കുന്ന വിധം

മുട്ടയും കാൽ കപ്പ് പഞ്ചസാരയും ഏലക്കാപ്പൊടിയും കൂടി മിക്സിയിൽ ഒന്ന് അടിച്ച് മാറ്റി വയ്ക്കുക.

ശേഷം ഈ ജാറിലേക്ക് മൈദ, പാൽ, ഒരു ടേബിൾ സ്പൂൺ പഞ്ചസാര, ആവശ്യത്തിന് ഉപ്പ് ഇവ ചേർത്ത് നന്നായി യോജിപ്പിച്ചശേഷം അടിച്ചെടുക്കുക.

ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് , ഉണക്കമുന്തിരി ഇവ വറുത്തെടുക്കുക.

ഒരു ഇഡ്ഡലി പാത്രത്തിലോ സ്റ്റീമറിലോ വെള്ളമൊഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് നെയ്യ് മയം പുരട്ടിയ ഒരു പാത്രം ഇറക്കിവയ്ക്കുക. തയാറാക്കിയ മൈദ മാവിൽ നിന്നും കാൽകപ്പ് ഇതിലേക്ക് ഒഴിച്ച് അടച്ചു വച്ച് രണ്ട് മിനിറ്റ് വേവിക്കുക. ഇതിനു മുകളിലായി മുട്ട കൂട്ട് ഒഴിച്ച് ഒരു ടീസ്പൂൺ നെയ്യ് കൂടി ഒഴിച്ചു കൊടുക്കുക. വീണ്ടും രണ്ടു മിനിറ്റ് അടച്ചു വച്ച ശേഷം മൈദ മാവ് ഒഴിച്ചു കൊടുത്ത് വേവിക്കുക. ഇങ്ങനെ മാവ് തീരുന്നതുവരെ തയാറാക്കി എടുക്കുക.

ഓരോ തവണ മാവ് ഒഴിച്ചു കഴിയുമ്പോഴും നെയ്യ് ഒഴിക്കാൻ മറക്കരുത്. ഏറ്റവും മുകളിലായി മാവ് ഒഴിച്ചശേഷം വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. അടച്ചുവച്ച് വീണ്ടും 10 മിനിറ്റ് വേവിക്കുക. ചൂടാറിയ ശേഷം പാത്രത്തിൽ നിന്നും മാറ്റി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം രുചികരമായ നെയ്യട തയാർ.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala