തിരുവനന്തപുരം: കുന്നുകുഴിയിലെ എകെജി സെന്ററിന് സമീപത്തുള്ള സരോജിനി വിലാസം എന്ന വീട്ടിൽ ഇന്നലെ രാവിലെ തീപിടിത്തമുണ്ടായി. ക്രിസ്തുദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടിന്റെ രണ്ട് മുറികളിലാണ് തീ പടർന്നത്.(A house near the AKG Center caught fire)
ഏകദേശം 60,000 രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രാഥമിക വിലയിരുത്തലിൽ ഫയർഫോഴ്‌സ് അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തി.
മുറിയിലെ തുണികളിൽ പിടിച്ച തീ അതിവേഗം മേൽക്കൂരയിലേക്കും മറ്റ് ഭാഗങ്ങളിലേക്കും പടരുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജ്, വാഷിങ് മെഷീൻ, വസ്ത്രങ്ങൾ, തടി ഉൽപ്പന്നങ്ങൾ എന്നിവ കത്തിയമർന്നു. ഫയർഫോഴ്‌സ്എത്തിയാണ് തീയണച്ചത്.



