കോട്ടയം: പാലായിലെ വികസനം സംബന്ധിച്ച് എം.എൽ.എ മാണി സി. കാപ്പനെതിരെ ജോസ് കെ. മാണി. വികസന പ്രവർത്തനങ്ങളിൽ ഇടപെടാതെയും അവലോകന യോഗങ്ങളിൽ പങ്കെടുക്കാതെയും എം.എൽ.എ അനാസ്ഥ കാട്ടുകയാണ്. വികസനം മുടക്കുന്നത് ജോസ് കെ. മാണിയാണെന്ന് അദ്ദേഹം പ്രചരിപ്പിക്കുകയാണെന്നും ജോസ് കുറ്റപ്പെടുത്തി.(Currently, only the development works carried out by KM Mani in Pala remain, says Jose K Mani)
ജില്ലാ വികസന സമിതി യോഗങ്ങളിൽ പോലും എം.എൽ.എ പങ്കെടുക്കുന്നില്ല. വികസന പദ്ധതികൾ ഫോളോ അപ്പ് ചെയ്യുന്നതിൽ അദ്ദേഹം പരാജയമാണ്. കെ.എം. മാണി പാലായിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ മാത്രമാണ് ഇപ്പോഴുമുള്ളത്. പുതിയതായി എന്ത് വികസനമാണ് പാലായിൽ കൊണ്ടുവന്നതെന്ന് അദ്ദേഹം ചോദിച്ചു.
മലപ്പുറം ജില്ല വിഭജിക്കണമെന്ന അഭിപ്രായം തനിക്കോ പാർട്ടിക്കോ ഇല്ല എന്ന് ജോസ് കെ മാണി പറഞ്ഞു. വികസന പ്രവർത്തനങ്ങൾ ജില്ലയിൽ കൃത്യമായി നടക്കുന്നുണ്ട്. മറ്റ് ഭരണപരമായ കാര്യങ്ങളിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫ് നേതാക്കളായ കെ.കെ. ശൈലജ, പി.പി. സുനീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



