കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് അണികളെ സജ്ജമാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ പ്രയാണം തുടരുന്നു. കാസർഗോഡ് ജില്ലയിലെ പര്യടനം പൂർത്തിയാക്കി യാത്ര ഇന്ന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. (UDF enters election fray, VD Satheesan’s Kerala tour in Kannur today)
രാവിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായും സാധാരണക്കാരുമായും പ്രതിപക്ഷ നേതാവ് നേരിട്ട് സംവദിക്കും. സിപിഐഎം ഫണ്ട് തട്ടിപ്പ് ആരോപണം കത്തിനിൽക്കുന്ന പയ്യന്നൂരിലെ ഇന്നത്തെ സന്ദർശനം രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്.
പതിവ് രാഷ്ട്രീയ ജാഥകളിൽ നിന്ന് വ്യത്യസ്തമായി, പൗരപ്രമുഖർക്ക് പകരം സാധാരണക്കാരുമായി സംവദിക്കാനാണ് യാത്രയിൽ പ്രാധാന്യം നൽകുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ കഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങൾ കേൾക്കാനും യുഡിഎഫിന്റെ ബദൽ വികസന പദ്ധതികൾ അവതരിപ്പിക്കാനുമാണ് ‘പുതുയുഗ യാത്ര’ ലക്ഷ്യമിടുന്നത്.



