Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeCrime'ഇത്രയധികം ബോർഡുകൾ നിറച്ചിട്ട് സ്വച്ഛ് ഭാരതും നവകേരളവും പറയാൻ വരരുത്, തിരുവനന്തപുരത്ത്...

‘ഇത്രയധികം ബോർഡുകൾ നിറച്ചിട്ട് സ്വച്ഛ് ഭാരതും നവകേരളവും പറയാൻ വരരുത്, തിരുവനന്തപുരത്ത് അനധികൃത ബോർഡുകൾ വച്ചതിൻ്റെ പിഴ ഈടാക്കിയോ?’: രൂക്ഷ വിമർശനവുമായി ഹൈക്കോടതി | Flex boards

കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് ബോർഡുകളും കൊടികളും നിറഞ്ഞിരിക്കുകയാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും നിയമലംഘനത്തിൽ പങ്കാളികളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ചും, രാഹുൽ ഗാന്ധിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ചും സ്ഥാപിച്ച അനധികൃത ബോർഡുകളെ കോടതി വിമർശിച്ചു.(Has the fine been collected for putting up illegal flex boards in Thiruvananthapuram? High Court strongly criticizes)

ഈ സംഭവങ്ങളിൽ എടുത്ത നിയമനടപടികളുടെ എഫ്.ഐ.ആർ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. നടപടിയെടുക്കാൻ പേടിയുള്ള ഉദ്യോഗസ്ഥർ പണി നിർത്തി പോകണമെന്ന് കോടതി പറഞ്ഞു. കൊച്ചിയിൽ ഇന്ന് മാത്രം 248 അനധികൃത ബോർഡുകൾ കണ്ടെത്തിയ സാഹചര്യത്തിൽ, ഇതിന് പിന്നിലെ ഏജൻസികളെ കരിമ്പട്ടികയിൽ പെടുത്താൻ കോടതി ഉത്തരവിട്ടു.

നഗരം മുഴുവൻ ഫ്ലക്സ് ബോർഡുകൾ കൊണ്ട് നിറച്ചിട്ട് ‘സ്വച്ഛ് ഭാരതിനെ’ക്കുറിച്ചോ ‘നവകേരളത്തെ’ക്കുറിച്ചോ സംസാരിക്കാൻ ആർക്കും അവകാശമില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമ്മിപ്പിച്ചു. തിരുവനന്തപുരത്ത് അനധികൃത ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചതിന് നൽകിയ പിഴ ഈടാക്കിയോ എന്ന് കോടതി ആരാഞ്ഞു. തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അനധികൃതമായി ബോർഡ് സ്ഥാപിച്ചതിന് ബിജെപിക്ക് 20 ലക്ഷം രൂപ പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസറെ സ്ഥലംമാറ്റിയത് വിവാദമായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala