Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
Home⁠Tamil Nadu Electionഎക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ വിജയ് സ്ഥാനാർത്ഥികളുടെ യോഗം വിളിച്ചു: ചർച്ചയ്‌ക്കൊരുങ്ങി...

എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ വിജയ് സ്ഥാനാർത്ഥികളുടെ യോഗം വിളിച്ചു: ചർച്ചയ്‌ക്കൊരുങ്ങി AIADMK | Vijay

🎙️ Latest Podcast

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ ടിവികെ നിർണ്ണായക ശക്തിയാകുമെന്ന് എക്സിറ്റ് പോളുകൾ സൂചിപ്പിച്ചതോടെ സംസ്ഥാനത്ത് വമ്പൻ രാഷ്ട്രീയ നീക്കങ്ങൾക്ക് സാധ്യതയേറുന്നു. ഇതിന്റെ ഭാഗമായി വിജയ് വ്യാഴാഴ്ച ചെന്നൈയിൽ സ്ഥാനാർത്ഥികളുടെ നിർണ്ണായക യോഗം വിളിച്ചുചേർത്തു.(Vijay calls meeting of candidates after exit poll results, AIADMK ready for discussion)

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്താണ് യോഗം ആരംഭിച്ചത്. സ്ഥാനാർത്ഥികളുമായാണ് യോഗം. ഓരോ മണ്ഡലത്തിലെയും ബൂത്ത് തലത്തിലുള്ള വിവരങ്ങളും തിരഞ്ഞെടുപ്പിന് ശേഷം സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകളും യോഗം ചർച്ച ചെയ്യും.

ടിവികെ മികച്ച സീറ്റുകൾ നേടുമെന്ന പ്രവചനങ്ങൾ പുറത്തുവന്നതോടെ, പ്രതിപക്ഷമായ എഐഎഡിഎംകെ വിജയ്‌യുടെ പാർട്ടിയുമായി ചർച്ചകൾക്ക് സാധ്യത തേടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫലം പുറത്തുവന്ന ശേഷം സീറ്റ് നില അനുസരിച്ചായിരിക്കും ഈ നീക്കങ്ങൾ. എക്സിറ്റ് പോളുകൾ ടിവികെ തമിഴ്‌നാട്ടിൽ വലിയ അട്ടിമറി നടത്തുമെന്ന് പ്രവചിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.