Home⁠Tamil Nadu Election'ഹോളോഗ്രാം വിജയ്': തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിപ്ലവവുമായി TVK | Vijay

‘ഹോളോഗ്രാം വിജയ്’: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിപ്ലവവുമായി TVK | Vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തി നിൽക്കെ, സാങ്കേതികവിദ്യയുടെ സഹായത്തോടെ വോട്ടർമാരെ അമ്പരപ്പിക്കുകയാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും നേരിട്ടെത്തുക അസാധ്യമായതിനാൽ, വിജയ്‌യുടെ സാന്നിധ്യം ഉറപ്പാക്കാൻ അത്യാധുനിക ‘ഹോളോഗ്രാം’ സാങ്കേതികവിദ്യയാണ് പാർട്ടി ഉപയോഗിക്കുന്നത്.(Hologram Vijay, TVK revolutionizes election campaigning )

കുമ്പകോണത്തെ ടിവികെ സ്ഥാനാർത്ഥി വിനോദ് രവിയാണ് ഈ നൂതന പ്രചാരണ രീതി ആദ്യമായി അവതരിപ്പിച്ചത്. പ്രത്യേകം തയ്യാറാക്കിയ പ്രചാരണ വാഹനത്തിൽ സ്ഥാനാർത്ഥിക്കൊപ്പം വിജയ്‌യുടെ ലൈഫ് സൈസ് ത്രിമാന ഹോളോഗ്രാം പ്രത്യക്ഷപ്പെടുന്നത് വോട്ടർമാരിൽ വലിയ ആവേശം ഉണ്ടാക്കുന്നു. വിജയ് നേരിട്ട് മുന്നിൽ നിൽക്കുന്ന പ്രതീതി ജനിപ്പിക്കുന്ന ഈ ഹോളോഗ്രാം രൂപം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും വോട്ട് ചോദിക്കുകയും ചെയ്യുന്നുണ്ട്.

“നിങ്ങൾ വിസിൽ അടിക്കാൻ തയ്യാറാണോ? നമ്മുടെ വോട്ട് നമ്മുടെ അവകാശമാണ്, അത് ആർക്കും നിസ്സാരമായി കാണാനാകില്ല. നമ്മുടെ വോട്ട് വിസിൽ ചിഹ്നത്തിനുള്ളതാണ്. നമ്മൾ ആരുടെയും വാഗ്ദാനങ്ങളിൽ വീഴില്ല, കൊടുത്ത വാക്ക് പാലിക്കും. ഇതാണ് സത്യം.” എന്ന് ഇതിലൂടെ പറയുന്നുമുണ്ട്. തഞ്ചാവൂർ ജില്ലാ ട്രഷറർ വിജയ് ചന്ദ്രനാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ. എല്ലാ മണ്ഡലങ്ങളിലും ‘തലൈവർക്ക്’ എത്താൻ കഴിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ‘ഡിജിറ്റൽ ഒമ്നിപ്രസൻസ്’ എന്ന ലക്ഷ്യം ഉരുത്തിരിഞ്ഞത്. എഐ – ഡാറ്റ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥിയായ പ്രവീൺ കെ. ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഏകദേശം മൂന്ന് ദിവസം കൊണ്ടാണ് വിജയ്‌യുടെ പ്രസംഗത്തിന്റെ 50 സെക്കൻഡ് ദൈർഘ്യമുള്ള എഐ വീഡിയോ ഹോളോഗ്രാമായി മാറ്റിയത്.

ഹോളോഗ്രാമിന് പുറമെ മറ്റു ചില പരീക്ഷണങ്ങളും ടിവികെ പ്രവർത്തകർ നടത്തുന്നുണ്ട്. തിരുവെമ്പൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥി നാവൽപ്പട്ട് വിജി വിജയ്‌യുടെ പ്രതിമ ഉപയോഗിച്ചാണ് വോട്ട് ചോദിക്കുന്നത്. ചെന്നൈയിലെ പാർട്ടി ഓഫീസിൽ ഇത്തരത്തിലുള്ള നൂറുകണക്കിന് പ്രതിമകൾ ഒരുക്കിയിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. വിജയിയോട് സാമ്യമുള്ള വ്യക്തികളെ ഉപയോഗിച്ചുള്ള പ്രചാരണവും സജീവമാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മത്സരിക്കുന്ന കൊളത്തൂർ മണ്ഡലത്തിലെ ടിവികെ സ്ഥാനാർത്ഥി വി.എസ്. ബാബു ഇത്തരത്തിൽ വിജയിയെപ്പോലെ ഇരിക്കുന്ന ഒരാളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ട്. തമിഴകം ആർക്കൊപ്പം നിൽക്കുമെന്ന് ലോകം ഉറ്റുനോക്കുമ്പോൾ, വിജയ്‌യുടെ ഈ ‘ഡിജിറ്റൽ തന്ത്രം’ വോട്ടർമാരെ എത്രത്തോളം സ്വാധീനിക്കുമെന്ന് കണ്ടറിയണം.

WhatsApp Channel Banner

Latest updates

അതിതീവ്ര മഴ തുടരുന്നു: തിങ്കളാഴ്ച എട്ട് ജില്ലകളിൽ പ്രൊഫഷണൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച എട്ട് ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു (Kerala rain holiday August...

പത്തനംതിട്ടയിൽ ഇന്ന് രാത്രിയും കനത്ത ജാഗ്രത വേണം; മിന്നൽ...

പത്തനംതിട്ട: മഴ മാറിനിൽക്കുകയാണെങ്കിലും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ (Kerala rain updates,) പശ്ചാത്തലത്തിൽ ഞായറാഴ്ച രാത്രി പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളുടെയും...

ലോകത്തിലെ ഏറ്റവും വലിയ ‘സാരിപ്പൂക്കളം’: ലോക റെക്കോർഡ് സ്വന്തമാക്കി...

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ 'സാരിപ്പൂക്കളം' തീർത്ത് ചരിത്ര നേട്ടവും ലോക റെക്കോർഡും സ്വന്തമാക്കി കേരളത്തിലെ പ്രമുഖ വെഡിങ് ടെക്സ്റ്റൈൽസ് ബ്രാൻഡായ മഹാറാണി വെഡിങ് കളക്ഷൻസ് (Maharani Wedding Collections). പരമ്പരാഗത രീതിയിലുള്ള...

പൊള്ളാച്ചി – പഴനി ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ...

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചി - പഴനി ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരുൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു (Pollachi Palani highway accident). ഞായറാഴ്ച റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക്...

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം: 12 ജില്ലകളിൽ ഓറഞ്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പുതുക്കി (Kerala rain update 2026). പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്....

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....